ADVERTISEMENT

സിദ്ധാർഥ് മൽഹോത്ര - കിയാര അദ്വാനി എന്നിവരുടെ വിവാഹ വിശേഷങ്ങൾ ബോളിവുഡിലാകെ നിറഞ്ഞുനിൽക്കുകയാണ്. പ്രൗഢമായ വിവാഹദിനത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുമുണ്ട്. ഇതിനിടെ തന്റെ പ്രിയതമയ്ക്കായി മുംബൈയിൽ അതിമനോഹരമായ ഒരു ബംഗ്ലാവ് സിദ്ധാർഥ്  വാങ്ങിയതായാണ് വിവരം. മുംബൈയിലെ പാലി ഹിൽസിലുള്ള ഈ ബംഗ്ലാവ് കടലിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.

sidharth-kiara-wedding

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരുവരും ചേർന്ന് ഈ വീട് സ്വന്തമാക്കിയതായാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ബംഗ്ലാവിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു. അധികം വൈകാതെ ഇരുവരും ഇവിടേക്ക് താമസം മാറുമെന്നാണ് വിവരം. 70 കോടി ചെലവഴിച്ചാണ് സിദ്ധാർഥ് കിയാരയ്ക്കായി വീട് സ്വന്തമാക്കിയത് എന്നും റിപ്പോർട്ടുകളുണ്ട് . വിവാഹത്തിന് മുൻപ് തന്നെ ഇരുവർക്കും ഒരുമിച്ച് താമസിക്കാനായി പുതിയ വീട് വാങ്ങാൻ സിദ്ധാർഥ് പദ്ധതി ഇടുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. 

നായർ ഹൗസ് എന്ന പേരുള്ള ബഹുനില കെട്ടിടത്തിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 3500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ഇത്. സിദ്ധാർത്ഥിന്റെ ബാന്ദ്രയിലെ വീടും കടലിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നതാണ്. പുതിയ വസതിയും ഇത്തരത്തിലുള്ളതുതന്നെ ആവണമെന്ന ആഗ്രഹത്തെ തുടർന്ന് ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് 70 കോടിയുടെ ബംഗ്ലാവ് താരം സ്വന്തമാക്കിയിരിക്കുന്നത്.

English Summary- Sidharth Malhothra Bought New House for Kiara- Bollywood News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com