ശ്രദ്ധകവരും! നടി ശ്രദ്ധ കപൂറിന്റെ വീട്ടുവിശേഷങ്ങൾ

shradha-kapoor
SHARE

ഷൂട്ടിങ്ങിന്റെ തിരക്കുകളൊഴിഞ്ഞാൽ ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂർ ഏറ്റവും അധികം സമയം ചിലവിടാൻ ഇഷ്ടപ്പെടുന്നത്  മുംബൈയിലെ തന്റെ സ്വന്തം വീട്ടിലാണ്. ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ ഈ വീടിന്റെ ധാരാളം ചിത്രങ്ങളും ആരാധകരികിലേക്ക് എത്തുന്നുണ്ട്. എന്നാൽ മറ്റ് സെലിബ്രിറ്റി വീടുകൾ പോലെ അത്യാഡംബരങ്ങൾ ഇല്ലാതെ ലളിതമായി അണിയിച്ചൊരുക്കിയിരിക്കുന്ന അകത്തളമാണ് ശ്രദ്ധ കപൂറിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. ജുഹുവിൽ കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലുള്ള അപ്പാർട്ട്മെന്റാണ് ഇത്.

വീട്ടിലെ വിശ്രമവേളകളുടെ ചിത്രമാണ് താരം സാധാരണയായി പങ്കുവയ്ക്കാറുള്ളത്. വെള്ളനിറത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പെയിന്റ് ചെയ്തിരിക്കുന്ന വീട്ടിൽ തടിയിൽ തീർത്ത കതകുകളാണ് ഏറെയും. വ്യത്യസ്ത നിറങ്ങളിലുള്ള അബ്സ്ട്രാക്ട് പെയിന്റിങ്ങുകൾ അകത്തളത്തെ മനോഹരമാക്കാനായി ഉപയോഗിച്ചിരിക്കുന്നു. വലുപ്പമേറിയ ടിവിയാണ് ലിവിങ് റൂമിലെ ശ്രദ്ധാകേന്ദ്രം. ലിവിങ് റൂമിൽ തന്റെ വളർത്തുനായയ്ക്കൊപ്പം സമയം പങ്കിടുന്ന ചിത്രങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. സാധാരണയിൽ അധികം വലുപ്പമുള്ള തവിട്ടു നിറത്തിലുള്ള ഒരു പൂച്ചട്ടിയാണ് ലിവിങ് റൂമിലെ മറ്റൊരലങ്കാരം.

shradha-family

തടിയിൽ തീർത്ത പരമ്പരാഗത ശൈലിയിലുള്ള ഫർണിച്ചറുകളാണ് അകത്തളത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഫകൾ ഇളം നിറങ്ങളിൽ അപ്ഹോൾസറി ചെയ്തവയാണ്. അവയിലെല്ലാം മനോഹരമായ നിറങ്ങളിലുള്ള ചെറിയ കുഷ്യനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പഴമയ്ക്കും പുതുമയ്ക്കും ഒരേപോലെ പ്രാധാന്യം നൽകിയാണ് വീട് ഒരുക്കിയിരിക്കുന്നത്. കുടുംബവുമൊത്ത് പകർത്തിയ ഫോട്ടോകൾ വീടിന്റെ പലയിടങ്ങളിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയ  ഒരു ബാൽക്കണിയും ശ്രദ്ധയുടെ വീട്ടിലുണ്ട്. ഈ ചെറിയ ഇടത്തെ മനോഹരമായ പൂച്ചെടികളും ഹാങ്ങിങ് പോട്ടുകളുമെല്ലാം ഉപയോഗിച്ച് ഒരു ചെറുപൂന്തോട്ടമാക്കി അലങ്കരിച്ചിരിക്കുന്നു.

വലിയ ചെടികളുടെ ചിത്രങ്ങളുള്ള വോൾപേപ്പറുകളും അകത്തളത്തിലെ ചില ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ശ്രദ്ധ വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു പ്രത്യേക റീഡിങ് കോർണറും വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിലുള്ള ടെറസാണ് ശ്രദ്ധയുടെ ചിത്രങ്ങളിൽ പതിവായി ഉൾപ്പെടുന്ന മറ്റൊരു ഇടം. ഇവിടെയും ധാരാളം ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. വിശേഷ അവസരങ്ങളും പാർട്ടികളും എല്ലാം ഈ ടെറസിൽ വച്ചാണ്  കുടുംബം ആഘോഷിക്കുന്നത്.

English Summary- Shradha Kapoor House in Mumbai

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS