Premium

കോഴിക്കോട്ടെ വീട് ‘പറിച്ചെടുത്ത് ചെന്നൈയിൽ! ഇതാ‌ പത്തേക്കറിലെ ‘ദക്ഷിണചിത്ര’ വിസ്മയം

dakshina-chithra-puthuppally-veedu
ദക്ഷിണചിത്രയിൽ ഒരുക്കിയ പുതുപ്പള്ളിയിൽ നിന്നുള്ള വീട്.
SHARE

കോഴിക്കോട്ടെ കുറ്റിച്ചിറയിൽനിന്നൊരു വീട് കുറ്റിയോടെ പറിച്ചെടുത്ത് ചെന്നൈയിൽ പുനഃസ്ഥാപിച്ചാൽ എങ്ങനെയിരിക്കും? ചെന്നൈയിൽനിന്ന് 32 കിലോമീറ്റർ അകലെ, കാഞ്ചീപുരം ജില്ലയിലെ മുട്ടുകാട് അങ്ങനെയൊരു വീട് കണ്ടാൽ ആരും അദ്ഭുതപ്പെടും. എന്നാൽ അദ്ഭുതപ്പെടേണ്ട. കാരണം ദക്ഷിണേന്ത്യയിലെ 4 സംസ്ഥാനങ്ങളിൽനിന്നായി പലതരം വീടുകൾ ഇവിടെയുണ്ട്. അതെല്ലാം ഇതേ രീതിയിൽ വേരോടെ പിഴുതെടുത്ത്് കൊണ്ടുവന്ന് സ്ഥാപിച്ചവയുമാണ്. ചിലതിനൊപ്പം കിണറും മുറ്റവും ചെടികളും കൽകെട്ടുകളും അതേപടി ചെന്നൈയിലേക്ക് പോന്നിട്ടുമുണ്ട്. വീടുകൾ മാത്രമല്ല, പരിസ്ഥിതിയും അതേ മട്ടിൽ ഇവിടെ പുനരവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ആദ്യ ജീവസ്സുറ്റ മ്യൂസിയം എന്നു വിളിക്കാവുന്ന, പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കാൻ സ്ഥാപിച്ച കേന്ദ്രം. ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷൻ 1984ൽ സ്ഥാപിച്ച ദക്ഷിണചിത്ര 1996ലാണ് സന്ദർശകർക്കായി തുറക്കുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് പ്രധാനമായും മ്യൂസിയം ഊന്നൽ നൽ‌കിയിരിക്കുന്നത്. ഇതാ, ദക്ഷിണ ചിത്രയിലൂടെ ഒരു യാത്ര...

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS