വീണ്ടും ആഡംബരവീട് വാങ്ങി കജോൾ; വില 16.5 കോടി!

kajol-house
©instagram kajol ©gqindia
SHARE

ബോളിവുഡിലെ മുൻനിര താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഇടമാണ് മുംബൈ. കിങ് ഖാനും അമിതാഭ് ബച്ചനും മുതലിങ്ങോട്ട് ജുഹുവിലും ബാന്ദ്രയിലുമായി അപ്പാർട്ട്മെന്റുകളോ വില്ലകളോ സ്വന്തമാക്കാത്ത മുൻനിര ബോളിവുഡ് താരങ്ങൾ ഇല്ല എന്നുതന്നെ പറയാം. ഇപ്പോഴിതാ ബോളിവുഡ് താരദമ്പതികളായ കജോളും അജയ് ദേവ്ഗണ്ണും ജുഹുവിൽ പുതിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

16.5 കോടി രൂപ വില നൽകിയാണ് താരങ്ങൾ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത് എന്നാണ് വിവരം. രജിസ്ട്രേഷൻ രേഖകൾ പ്രകാരം 2493 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കാർപ്പറ്റ് ഏരിയയാണ് അപ്പാർട്ട്മെന്റിനുള്ളത്. ഏപ്രിൽ പകുതിയോടെയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 99 ലക്ഷം രൂപയും കജോൾ മുടക്കിയിട്ടുണ്ട്. 

റിപ്പോർട്ടുകൾ പ്രകാരം ജുഹു അക്രോപോളിസ് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ നാല് കാർ പാർക്കിങ് സ്ലോട്ടുകൾ താരങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ടായ ഹഫീസ് കോൺട്രാക്ടർ രൂപകൽപന നിർവഹിച്ചിരിക്കുന്ന പ്രീമിയം അപ്പാർട്ട്മെന്റുകളാണ് കെട്ടിടത്തിൽ ഉള്ളത്. വിശാലമായ പൂന്തോട്ടം, ജിം, പല നിലകളിലായുള്ള പാർക്കിംഗ് ഏരിയകൾ, ലോബി തുടങ്ങി ഒട്ടനവധി സൗകര്യങ്ങളും താമസക്കാർക്കായി ജുഹു അക്രോപോളിസ് ഒരുക്കിയിട്ടുണ്ട്.

Kajol-apartment
©gqindia

2022 ൽ ജുഹുവിൽ തന്നെ മറ്റു രണ്ട് അപ്പാർട്ട്മെന്റുകൾ കജോളും അജയ് ദേവഗണ്ണും സ്വന്തമാക്കിയിരുന്നു. ഇവയ്ക്ക് രണ്ടിനുമായി 12 കോടി രൂപയാണ് താരദമ്പതികൾ ചെലവിട്ടത്.

നിലവിൽ മക്കൾക്കൊപ്പം ഇരുവരും താമസിക്കുന്ന ശിവശക്തി എന്ന ബംഗ്ലാവും ജുഹുവിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കെല്ലാം പുറമേ ലണ്ടനിലും താരങ്ങൾക്ക് സ്വന്തമായി വീടുണ്ട്. ഷാറുഖ് ഖാന്റെ ലണ്ടനിലെ വസതിയുടെ സമീപത്തു തന്നെയാണ് 54 കോടി രൂപ വിലമതിപ്പുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്.

സെലിബ്രിറ്റി വീടുകൾ കാണാം..

English Summary- Kajol Bought New Apartment in Mumbai; Report- Celebrity News

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS