വീണ്ടും ആഡംബരഫ്ലാറ്റ് വാങ്ങി സമാന്ത; മുടക്കിയത് 7.8 കോടി എന്ന് റിപ്പോർട്ട്

samantha
©instagram ©samantharuthprabhuoffl
SHARE

തെന്നിന്ത്യൻ താരസുന്ദരി സമാന്ത ഹൈദരാബാദിൽ വിശാലമായ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയതായി റിപ്പോർട്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 7.8 കോടി രൂപയാണ് രണ്ടു നിലകളിലായി വ്യാപിച്ചു കിടക്കുന്ന അപ്പാർട്ട്മെന്റ് സ്വന്തമാക്കാനായി താരം മുടക്കിയത് എന്നാണ് റിപ്പോർട്ടുകൾ. രണ്ടു നിലകളും ചേർത്ത് 7944 ചതുരശ്രഅടിയാണ് അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം.

അപ്പാർട്ട്മെന്റിന്റെ ഇന്റീരിയർ മോടി പിടിപ്പിക്കുന്ന ജോലികൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. താരത്തിന്റെ ഇഷ്ടപ്രകാരം  പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ അതേസമയം ആധുനികതയ്ക്ക് ഒട്ടും കുറവ് വരാത്ത തരത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. എല്ലാവിധ ആഡംബര സൗകര്യങ്ങളും ഉൾക്കൊള്ളുന്ന അപ്പാർട്ട്മെന്റാണ് ഇത്.

samantha

ഹൈദരാബാദിലെ പോഷ് ഏരിയകളിൽ ഒന്നാണ് ജയഭേരി ഓറഞ്ച് കൗണ്ടി. മൂന്ന് കിടപ്പുമുറികളാണ് അപ്പാർട്ട്മെന്‍റില്‍ ഉള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. താരത്തിനു  മാത്രമായി കെട്ടിടത്തിൽ ആറ് പാർക്കിങ്  സ്ലോട്ടുകൾ മാറ്റിവച്ചിട്ടുണ്ട്. അതേസമയം ഏതാനും മാസങ്ങൾക്കു മുൻപ് മുംബൈയിൽ 15 കോടി മുടക്കി കൊട്ടാരസമാനമായ മറ്റൊരു വസതി സമാന്ത സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പുറമേ ഹൈദരാബാദിലെ ജൂബിലി ഹിൽസിലും താരത്തിന് ആഡംബര വസതിയുണ്ട്.

മുൻ ഭർത്താവ് നാഗചൈതന്യമായി ചേർന്നാണ് ജൂബിലി ഹിൽസിലെ ആഡംബര ബംഗ്ലാവ് സമാന്ത സ്വന്തമാക്കിയിരുന്നത്. വിവാഹബന്ധം പിരിഞ്ഞതിന് ശേഷവും താരം ഇതേവീട്ടിൽ തന്നെ തുടരുകയായിരുന്നു. സിമ്മിങ് പൂൾ, വിശാലമായ ടെറസ് ഗാർഡൻ തുടങ്ങി പ്രൗഢിക്ക് ഒട്ടും കുറവ് വരുത്താതെയാണ് ഈ വീട് അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിലവിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ഇന്ത്യൻ നായികമാരിൽ തന്നെ മുൻനിരയിലാണ് സമാന്തയുടെ സ്ഥാനം. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ആഡംബര കാറുകളുമടക്കം സമാന്തയ്ക്ക് നൂറുകോടിയുടെ ആസ്തിയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

വീട് വിഡിയോ കാണാം...

English Summary- Samantha Bought New Luxury Flat in Hyderabad Reports say

ബാല്യം മുതൽ ഇന്നുവരെ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോയ വീടുകളെക്കുറിച്ച് ഗൃഹാതുരമായ ഓർമകളുണ്ടോ? ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.യോഗ്യമായവ പ്രസിദ്ധീകരിക്കും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS