ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം യശസ്വി ജയ്സ്വാൾ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈയിലാണ് യശസ്വിയുടെ പുതിയ വീട്. തന്റെ കുടുംബചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് പുതിയ വീടിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇവിടെ ജീവിക്കുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യമാണെന്ന് യശസ്വി  കുറിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. മനോഹരമായ വീട് രൂപകല്പന ചെയ്ത ആർക്കിടെക്നോടുള്ള നന്ദിയും ഇൻസ്റ്റഗ്രാം കുറിപ്പിൽ യശസ്വി പങ്കുവച്ചിട്ടുണ്ട്.

മകാസ സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെ ആർക്കിടെക്ടായ മിനാല്‍ വിചാറാണ് യശസ്വിയുടെ വീടിന്റെ രൂപകൽപന  നിർവഹിച്ചിരിക്കുന്നത്. അകത്തളത്തിന്റെ ഡിസൈനിങ്ങിലും വീടിനായി ഓരോ കാര്യവും തിരഞ്ഞെടുത്തതിലുമെല്ലാം താൻ അങ്ങേയറ്റം സംതൃപ്തനാണെന്നും താരം കുറിച്ചിട്ടുണ്ട്. 

ഇളംനിറത്തിനാണ് വീടിനുള്ളിലുടനീളം പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. അവയിൽ വിശേഷിച്ചും ചാരനിറവും വെള്ളനിറവുമാണ് എടുത്തുകാണാനാവുന്നത്. ഫർണിഷിങ്ങിലും കാർപെറ്റിലും എല്ലാം ഇതേ പാറ്റേൺ പിന്തുടർന്നിരിക്കുന്നു. ഇതിനോട് ചേർന്നു പോകുന്ന വിധത്തിൽ മാർബിൾ ഡിസൈനിലുള്ള ഡൈനിങ് ടേബിളും ടീപോയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത്യാഡംബരങ്ങളില്ലാതെ ലളിതമായ രീതിയിലാണ് ഫർണിച്ചറുകളും കർട്ടനുകളും തിരഞ്ഞെടുത്തിരിക്കുന്നത്. 

വീടിന്റെ ഓരോ കോണും തന്റെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതാണെന്ന് താരം പറയുന്നു. ഇവ ഓരോന്നും തന്റെ സ്റ്റൈലിനോട് ഏറ്റവും ചേർന്നു പോകുന്ന വിധത്തിലാണെന്നും വീട് എല്ലാത്തരത്തിലും തന്റേതാണെന്ന തോന്നൽ നൽകാൻ ഇത് സഹായിക്കുന്നുണ്ടെന്നും കുറിപ്പിലുണ്ട്. സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ട് ഓപ്പൺ ഡിസൈനിലാണ് നിർമാണം. 

പരിമിതികൾ നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും ഇരുപത്തിയൊന്നാം വയസ്സിൽ സ്വന്തമായി ഇത്രയും മനോഹരമായ ഒരു വീട് സ്വന്തമാക്കുന്ന നിലയിലേക്ക് ഉയർന്ന താരത്തിന്റെ ജീവിതം പ്രചോദനമാണെന്ന് ആരാധകർ പോസ്റ്റിനുള്ള മറുപടിയായി കുറിക്കുന്നു. താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്ന് ഒരേ സ്വരത്തിൽ പറയുകയാണ് ആരാധകർ. യശസ്വിയുടെയും കുടുംബത്തിന്റെയും മുഖത്ത് നിറഞ്ഞുനിൽക്കുന്ന പുഞ്ചിരി എക്കാലവും ഇതേപോലെതന്നെ നിലനിൽക്കട്ടെ എന്നും ക്രിക്കറ്റിൽ കൂടുതൽ ഉയരങ്ങളിയിലേക്ക് എത്തി ഇതിലും വലിയ സ്വപ്നങ്ങൾ നേടിയെടുക്കാൻ താരത്തിനാകട്ടെ എന്നുമുള്ള ആശംസകളാണ് പ്രതികരണങ്ങളിൽ ഏറെയും.

English Summary- Indian Cricket Star Yashaswi Jaiswal Bought New House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT