മരിച്ചവരുടെ ചിത്രങ്ങള്‍ വീടിനുള്ളിൽ വയ്ക്കുന്നത് ദോഷമോ?

SHARE

പലരും ചോദിക്കാറുണ്ട് ഗൃഹത്തിനകത്ത് മരിച്ചവരുടെ ഫോട്ടോ വയ്ക്കുന്നതിന് വല്ല സ്ഥാനമുണ്ടോ? അല്ലെങ്കിൽ അത് തെക്കോട്ട് തിരിച്ചു വയ്ക്കാൻ പറ്റുമോ? വച്ചാൽ ദോഷമുണ്ടോ? എന്നൊക്കെ...

വാസ്തു ശാസ്ത്രത്തിൽ അങ്ങനെയൊരു വിഷയം പ്രതിപാദിച്ചിട്ടില്ല എന്നു പറയാം. അങ്ങനെയൊരു ഫോട്ടോ വയ്ക്കരുത് എന്നോ അല്ലെങ്കിൽ അത് ഇന്ന ഭാഗത്ത് വയ്ക്കരുത് എന്നോ ശാസ്ത്രത്തിൽ പറയുന്നില്ല. അത് വെറും മിഥ്യാധാരണ മാത്രമാണ്.

അന്ധവിശ്വാസം ഉള്ള ആൾക്കാർ അത് മനസ്സിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. അതാതു കാലത്തുള്ള ഗൃഹനാഥന്മാരുടെ മനസ്സിന്റെ തൃപ്തിയാണ് അവരുടെ കാരണവന്മാരുടെയോ മാതാപിതാക്കളുടെയോ മറ്റു ബന്ധുക്കളുടെയോ ഫോട്ടോ വയ്ക്കുക എന്നത്. അത് അവരുടെ മനസ്സിന്റെ തൃപ്തിക്കനുസരിച്ച് ചെയ്യുക എന്നതാണ് പറയാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA