ADVERTISEMENT

ഫ്ലാറ്റ് ഒരു ഗൃഹനിർമ്മാണ സമ്പ്രദായമായതു കൊണ്ടുതന്നെ വാസ്തുശാസ്ത്രമനുസരിച്ചുള്ള നിയമങ്ങൾ പാലിക്കാൻ സാധിക്കും. ഫ്ലാറ്റിൽ ഒരു ഗൃഹത്തിന്റെ ഒരു ഭിത്തി തന്നെ മറ്റൊരു ഗൃഹവുമായി ഷെയർ ചെയ്യുകയാണ്. അതുപോലെതന്നെ നമ്മുടെ ഫ്ലോറും സ്ലാബും അടുത്ത വീടുകളുടെ ഫ്ലോറും സ്ലാബുമായിട്ട് വരുന്ന അവസ്ഥ.

എപ്പോഴും ഷെയർ ചെയ്യപ്പെടുന്ന കോമൺ ആയിട്ടുള്ള ഒരു സംവിധാനമായതുകൊണ്ട് ചെയ്തു കഴിഞ്ഞതിനുശേഷമുള്ള മാറ്റങ്ങളാണ് കൂടുതലും വരാറുള്ളത്. എന്നിരുന്നാലും ഒരു ഫ്ലാറ്റിന്റെ പ്ലാൻ വരയ്ക്കുന്ന സമയത്തു തന്നെ വാസ്തുശാസ്ത്രപരമായി പല കാര്യങ്ങളും ചെയ്യാൻ സാധിക്കും.

ചില ഫ്ലാറ്റുകളുടെ പ്ലാനിൽ അവരുടെ ഡിസൈനിലോ രൂപരേഖയിലോ ബ്രോഷറിലോ ഒക്കെ കിഴക്കോ വടക്കോ ഒക്കെ കാണിച്ചിട്ടുണ്ടെങ്കിലും അത് കൃത്യമായിട്ടുള്ള മാഗ്നെറ്റിക് നോർത്തോ മാഗ്നെറ്റിക് ഈസ്റ്റോ ആയിരിക്കാൻ സാധ്യത കുറവുണ്ട്. നമ്മൾ ഒരു ഫ്ലാറ്റ് പരിശോധിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ കോംപസ് വച്ചു ആ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഫ്ലാറ്റിലേക്ക് മുഖമായി നിന്നു നോക്കിയാൽ കൃത്യമായിട്ടുള്ള കിഴക്കാണോ പടിഞ്ഞാറാണോ തെക്കാണോ വടക്കാണോ എന്നുള്ളത് പരിശോധിക്കാൻ സാധിക്കും.

അങ്ങനെ പരിശോധിക്കുമ്പോൾ അത് കൃത്യമായിട്ടുള്ള ദിശകാണിക്കുന്നതാണ് എങ്കിൽ നമുക്ക് ഉത്തമമായിട്ടുള്ളതാണ്. എന്നാൽ കൃത്യമായിട്ടുള്ള ദിശയിൽ നിന്ന് പതിനഞ്ച് ഡിഗ്രി കൂടുതൽ ചരിവുള്ള രീതിയിലാണ് എങ്കിൽ, അത് വാസ്തുശാസ്ത്ര പ്രകാരം അത്ര ഉത്തമമല്ല എന്നു കൂടി പറയേണ്ടിവരും.

നമ്മൾ എടുക്കാനുദ്ദേശിക്കുന്ന ഫ്ലാറ്റിന്റെ മുറികളെ ഒരു കൃത്യമായിട്ടുള്ള ദീർഘചതുരമായിട്ടോ സമചതുരമായിട്ടോ കണക്കാക്കിയാൽ അതിന്റെ വടക്കുവശത്തോ കിഴക്കു വശത്തോ ആയിരിക്കണം അടുക്കള വരേണ്ടത്. അതില്‍ ഭക്ഷണം പാകം ചെയ്യേണ്ടത് വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞുനിന്നുവേണം എന്നുള്ളത് ഒരു ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഫ്ലാറ്റ് എന്ന വിഷയത്തിൽ വാസ്തുശാസ്ത്രം നോക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറയാൻ സാധിക്കില്ല. ചില പരിമിതികളുണ്ട് എന്നുമാത്രം. ഫ്ലാറ്റ് ആയാലും വാസ്തു നോക്കിത്തന്നെ അത് സ്വീകരിക്കണം എന്നാണ് ഞാൻ പറയുന്നത്. വാസ്തുശാസ്ത്രത്തിൽ ഒരു ഗൃഹം രൂപകൽപന ചെയ്യുന്നതു പോലെ നോക്കേണ്ടതായിട്ടുള്ള വിഷയങ്ങൾ ഫ്ലാറ്റ് വാങ്ങുമ്പോൾ ഇല്ല എന്നുള്ളതു കൂടിയും നിങ്ങൾ അറിഞ്ഞിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com