വീടിനു തറക്കല്ലിടുമ്പോൾ ഇവ ശ്രദ്ധിക്കുക

കല്ലിടീൽ
SHARE

കേരളത്തിലെ ഗൃഹനിർമാണരംഗത്ത് കുറ്റിയടിക്കൽ, തറക്കല്ല് ഇടൽ, കട്ടിള വയ്പ്, ഗൃഹപ്രവേശം ഇവയെല്ലാം ഭൂരിഭാഗം ജനസമൂഹവും സമയം നോക്കിത്തന്നെയാണ് ചെയ്യുന്നത്. എന്നാൽ മറിച്ച് ചെയ്യുന്നവരും കുറവല്ല. ഏതായാലും ഗൃഹനിർമാണാരംഭത്തിന് മുൻപ് ശിലാസ്ഥാപനം നടത്തണം. കുറ്റിയടിച്ചതിനുശേഷം വാസ്തു വിദഗ്ധൻ നിർദേശിക്കുന്ന സ്ഥലത്ത് ഉദ്ദേശം മൂന്ന് അടി നീളത്തിലും, രണ്ടടി വീതിയിലും, രണ്ടടി താഴ്ചയിലും കുഴിയെടുത്ത് മതപരമായ ചടങ്ങുകൾ/പൂജ നടത്തി നല്ല സമയത്ത് ഗൃഹനാഥനാണ് പണിക്കാരുടെ സഹായത്തോടെ കല്ലിടൽ കര്‍മം നടത്തേണ്ടത്.

വീടിന്റെ പ്ലാൻ പ്രകാരം സെറ്റ് ഔട്ട് ചെയ്ത് വാനം പൂർത്തിയാക്കി, നിശ്ചിത സ്ഥലത്ത് ശിലാസ്ഥാപനം നടത്തുന്ന രീതിയും പ്രചാരത്തിലുണ്ട്. കുടുംബാംഗങ്ങളുടെയും, ഉറ്റവരുടെയും മനസ്സു തുറന്ന പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ ചെയ്യുന്ന മംഗളകർമമാണ് ഗൃഹശിലാസ്ഥാപനം. വീട് നിർമാണത്തിന്റെ പണികൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക തുടക്കം കൂടിയാണിത്. കല്ലിടൽ ചടങ്ങിൽ പഞ്ചലോഹം കൂടി സ്ഥാപിക്കാറുണ്ട്. പ്രപഞ്ചവും ഭൂമിയുമായുള്ള ബന്ധം നിലനിർത്തുന്നതിൽ പഞ്ചലോഹത്തിന്റെ കാന്തികപ്രഭാവവും കാരണമാകുന്നു.

ഗൃഹപ്രവേശം

പണ്ടുകാലത്ത് വൃക്ഷപൂജ ചെയ്ത് കറയുള്ള വൃക്ഷം (ഉദാ: പ്ലാവ്) മുറിച്ചായിരുന്നു ഗൃഹനിർമാണം ആരംഭിച്ചിരുന്നത്. നിലവിൽ തടിമുറിച്ചും, തടിയിൽ പണികൾ ആരംഭിച്ചും ഗൃഹനിർമാണാരംഭം കുറിക്കാറുണ്ട്. രണ്ടായാലും പോസിറ്റീവ് എനർജി പ്രദാനം െചയ്തു തന്നെ വേണം വീട് പണി ആരംഭിക്കുവാൻ. വീടു നിർമാണം നടത്തുന്ന പണിക്കാരുടെ ആത്മവിശ്വാസത്തിനും ഉപോദ്ബലമാകുന്നു ശരിയായ തുടക്കമെന്നതിന് സംശയമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA