ADVERTISEMENT

ഒരു പ്ലാൻ വരയ്ക്കുമ്പോൾ ഏറ്റവും പ്രധാനം കിടപ്പു മുറികളുടെയും അടുക്കളയുടെയും സ്ഥാനമാണ്. അതേപോലെ രണ്ടാം നിലയിലുള്ള മുറികളുടെ സ്ഥാനങ്ങളും.

ഒരു ഗൃഹത്തിന്റെ പ്ലാൻ വരയ്ക്കുമ്പോൾ കിടപ്പുമുറികൾ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും എവിടെയൊക്കെ വരണം, അടുക്കള ഏത് ഭാഗത്ത് വരണം എന്നുള്ളത് തീരുമാനിച്ച് കഴിഞ്ഞാൽ അതിൽ ഈ മുറികളുടെ അറ്റാച്ച്ഡ് ടോയിലറ്റ് ഗൃഹമധ്യ സൂത്രത്തിന് തടസ്സമില്ലാത്ത വിധത്തിൽ ക്രമീകരിക്കണം.

വാതിൽ കിഴക്കു വശത്തു മുഖമായിട്ടുള്ള ഗൃഹമായതുകൊണ്ട് കിഴക്കു നിന്നു പ്രവേശിക്കുന്ന വിധത്തിൽ കിഴക്കോട്ടു ദർശന മായിത്തന്നെ കൊടുക്കാൻ ശ്രമിക്കുന്നത് ഉത്തമമായിരിക്കും. ബാക്കിയുള്ള മുറികളുടെ സ്ഥാനങ്ങൾ അതിന്റെ എഞ്ചിനീയ റിങ്ങ് സൈഡിൽ വരച്ചു വരുമ്പോൾ അത് വേണ്ടവിധത്തിൽ ലഭിക്കുന്നതായിരിക്കും.

കൈകണക്ക്മടങ്ങൽ പട്ടിക

കണക്കുകൾ ഉത്തമമാണോ മധ്യമമാണോ അല്ല അധമമാണോ അങ്ങനെ ഗുണദോഷഫലങ്ങളിൽ അതും കൂടി ചേർത്ത ഒരു പട്ടികയുള്ള ഒരു പുസ്തകം വാസ്തു ശാസ്ത്രത്തിലുണ്ട്. കോളജുകളിലൊക്കെ പഠിക്കുമ്പോൾ സയൻസിന്റെ ഒരു ഇക്വേഷൻ അല്ലെങ്കിൽ പ്രോബ്ളംസിന്റെയൊക്കെ സൊലൂഷൻ കാണാൻ നമ്മൾ ഒരു ലോഗരിതം ടേബിൾ ഉപയോഗിച്ചിരുന്നതുപോലെ വാസ്തു ശാസ്ത്രത്തിലും ഒരു ടേബിൾ ഉണ്ട്. ആ ടേബിളിനാണ് കൈകണക്ക്മടങ്ങൽ പട്ടിക എന്നു പറയുന്നത്.

ഉദാഹരണത്തിനു ആയിരം സ്ക്വയർ ഫീറ്റുള്ള ഗൃഹമാണ് വയ്ക്കേണ്ടതെങ്കിൽ ഏതാണ്ട് 55 കോലിന്റെയും 62 കോൽ 8ന്റെയും ഇടയിൽ വരുന്ന ഉത്തമമായിട്ടുള്ള കണക്കുകൾ അതാത് ഗൃഹത്തിന്റെ ദർശനത്തിനനുസരിച്ച് സ്വീകരിക്കണം. എന്നാൽ 1500 സ്ക്വയർ ഫീറ്റോ രണ്ടായിരം സ്ക്വയർഫീറ്റോ അതിനു മുകളിലേക്കു പണിയേണ്ടതായിട്ടുള്ള ഗൃഹങ്ങളാണെങ്കിൽ 65 കോൽ 16, 71 കോൽ, 75 കോൽ 16 തുടങ്ങിയിട്ടുള്ള ചുറ്റളവുകളാണ് ഗൃഹത്തിന്റെ ഭിത്തിപ്പുറം ചുറ്റളവുകളായിട്ട് ഉത്തമമായിട്ട് സ്വീകരിക്കേണ്ടത് എന്നും പറയാം.

ഓരോ ചുറ്റളവിനെയും സംബന്ധിച്ചിടത്തോളം ഗൃഹത്തിൽ മുറികളുടെ ഉള്ളളവുകള്‍ക്കും ഗൃഹത്തിന്റെ പുറം അളവുകൾക്കും വളരെയേറെ പ്രാധാന്യമുണ്ട്. അങ്ങനെയുള്ള അളവുകൾ സ്വീകരിച്ച് ഗൃഹം പണിയുമ്പോൾ അതിന്റേതായ ഗുണം ഗൃഹനാഥനും ആ ഗൃഹത്തിൽ വസിക്കുന്നവര്‍ക്കും ലഭ്യമാകും എന്നുള്ളത് അനുഭവത്തിൽ നിന്ന് പറയാൻ പറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com