ADVERTISEMENT

പൊതുവെ നമ്മൾ ഒരു ദിവസത്തിന്റെ പകുതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഗൃഹങ്ങളിൽ ആയതുകൊണ്ട് നമുക്ക് സ്വസ്ഥത ഉണ്ടാക്കി തരുന്ന കണക്കുകൾവേണം മുറികളുടെ രൂപകൽപനയിൽ തിരഞ്ഞെടുക്കാൻ എന്നു വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു.

വാസ്തുവിൽ അളവുകളുടെ പ്രാധാന്യം വളരെയേറെയാണ്.

ലോഗരിതം ടേബിൾ പോലെ അളവുകൾ ക്രോഡീകരിച്ച ഒരു പുസ്തകം വാസ്തുവിലുമുണ്ട്. ഇതിൽ ചില അളവുകൾ അധമമായി കണക്കാക്കുന്നു.

ഇതിനെ മനുഷ്യന്റെ ജീവിതത്തിലെ ദശകളുമായി താരതമ്യം ചെയ്താൽ ബാല്യം, കൗമാരം, യൗവ്വനം, വാർധക്യം, മരണം എന്നുപറയുന്ന അവസ്ഥകളിൽ അത് ആവർത്തിച്ചു വരും.

എട്ടോ പത്തോ ചുറ്റളവുകൾ ബാല്യത്തിൽ വരും. പിന്നെയുള്ള എട്ടോ പത്തോ എണ്ണം കൗമാരത്തിൽ വരും. പിന്നെ യൗവ്വനം വാർധക്യം. ഇതു കഴിഞ്ഞു വരുന്ന കുറച്ചു ചുറ്റളവുകൾ 'മരണച്ചുറ്റ്' എന്ന കാറ്റഗറിയിലും വരും. അതു കഴിഞ്ഞ് അതിബാല്യം എന്ന അവസ്ഥ വരുന്നു. അതൊരു

ചാക്രികമായ പ്രക്രിയയായാണ് വരുന്നതെന്ന് ആ ടേബിളിൽ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും.

ഉദാഹരണത്തിന് 33 കോല്‍ കഴിഞ്ഞാൽ മുപ്പത്തിഏഴ് പതിനാറിന്റെ ഇടയിലും കുറച്ച് മരണച്ചുറ്റ് സംഖ്യകളുണ്ട്. 49 കോൽ കഴിഞ്ഞാൽ 55 കോലിന്റെ ഇടയിൽ കുറച്ച് മരണച്ചുറ്റ് സംഖ്യകളുണ്ട്.

ഇങ്ങനെയുള്ള കണക്കുകളൊക്കെ ഗൃഹത്തിന്റെ പുറം അളവുകൾക്കായാലും ഉള്ളളവുകൾക്കായാലും ഒഴിവാക്കിയാണ് ഗൃഹത്തിന്റെ അളവുകൾ നിശ്ചയി ക്കാറുള്ളത്.

ഉദാഹരണത്തിന് ഒരു ഗൃഹത്തിന്റെ മുറിയുടെ ഉള്ളളവ്, നീളവും വീതിയും കൂടി കൂട്ടിയാൽ കിട്ടുന്നത് 7 മീറ്ററും 32 സെന്റിമീറ്ററും എന്നു പറയുന്ന 10 കോൽ 4 കോൽ അംഗുലം ആണെങ്കിൽ അത് നമുക്ക് സ്വീകാര്യമായിട്ടുള്ള ഉത്തമമായിട്ടുള്ള കണക്കാണ്.

പല ആളുകളും അവരുടെ അനുഭവത്തിൽ നിന്ന് പറഞ്ഞുകേട്ടിട്ടുണ്ട്, ചില മുറികളിൽ കയറുമ്പോൾ ഒരു സ്വസ്ഥത തോന്നാറില്ല. പെട്ടെന്ന് പോരണം എന്നു തോന്നും എന്ന്. ആ മുറി അളന്നു നോക്കുമ്പോൾ ദോഷകരമായ കണക്കുകൾ മിക്കവാറും കാണും. അപ്പോഴാണ് വാസ്തുശാത്രത്തിന്റെ വലുപ്പം മനസ്സിലാവുക.

എന്താണ് 'മരണച്ചുറ്റ്' എന്നു ചോദിച്ചാൽ 'അസ്വസ്ഥത ഉളവാകുന്ന അളവ്' എന്നുമാത്രമേ അർത്ഥമുള്ളൂ. അല്ലാതെ 'മരണച്ചുറ്റ്' എന്നു പറയുമ്പോൾ അവിടെ ഒരു മരണം ഉണ്ടാവും എന്നൊന്നും ശാസ്ത്രത്തിൽ അതിന് അർത്ഥമില്ല എന്നത് എല്ലാവരുടെയും അറിവിലേക്കായി പറയുന്നു. അധമമായ അളവുകൾ മാറ്റിനിർത്താനുള്ള ഒരു വിദ്യയായി ശാസ്ത്രം അതിനെ 'മരണച്ചുറ്റ്' എന്നുപേരിട്ടു വിളിക്കുന്നു എന്നുമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com