നാലുകെട്ടും മലയാളികളും...

SHARE

എന്താണ് നാലുകെട്ട്? നടുമുറ്റമുണ്ടായാൽ നാലുകെട്ടാവുമോ എന്നുള്ള സംശയങ്ങൾ പലരിൽ നിന്നും ഉണ്ടാകാറുണ്ട്. നമ്മുടെ കേരളീയ പാരമ്പര്യ ഗൃഹനിർമ്മാണ ശൈലി എന്നു പറയുന്ന നാലുകെട്ട് ഗൃഹങ്ങളെ ചതുർശാല എന്നാണ് വാസ്തുശാസ്ത്രം വിവക്ഷിക്കുന്നത്.

നാല് ദിക്ക് ശാലകളും നാല് കോൺശാലകളും കൂട്ടിച്ചേർത്ത് എട്ട് ഗൃഹങ്ങൾ എന്നു പറയുന്ന മുറികൾ പണിയുന്ന രൂപകൽപനാ സമ്പ്രദായത്തിനാണ് ശരിക്കും നാലുകെട്ട് എന്നു പറയുന്നത്.

നാലു വശത്തും വരുന്ന കെട്ടുകൾ യോജിപ്പിക്കുമ്പോൾ വരുന്ന ഗൃഹം എന്നുള്ള നിലയ്ക്ക് മലയാളത്തിൽ നമ്മൾ പറയുന്നതാണ് നാലുകെട്ട്.

ഒരു ടിപ്പിക്കലായിട്ടുള്ള നാലുകെട്ട് എടുത്താൽ അതിൽ പഴയ രീതിയിലുള്ള വലിയ ഒരു നടുമുറ്റം, നടുവിൽ കുഴി അങ്കണം എന്നു പറയുന്ന നടുമുറ്റമുണ്ടായിരിക്കും. അതിന്റെ നാലുവശവും തൂണുകൾ കണക്റ്റ് ചെയ്തു നടക്കാവുന്ന ഒരു വരാന്ത ഉണ്ടായിരിക്കും.

ഈ വരാന്ത മഴവെള്ളം ഉള്ളിലേക്ക് പെയ്യുന്ന വിധത്തിലായിരിക്കും. നാലു വശത്തും വരുന്ന മുറികൾ നടുമുറ്റത്തിന് കിഴക്കുവശത്തു വരുന്നത് കിഴക്കിനി, തെക്ക് വശത്തുള്ളത് െതക്കിനി, തെക്കിനിയുടെ ദർശനം നടുമുറ്റത്തേക്ക് വടക്കോട്ട്. നടുമുറ്റത്തിന്റെ പടിഞ്ഞാറു വശത്തുള്ളത് പടിഞ്ഞാറ്റിനി. പടിഞ്ഞാറ്റിനിയുടെ നടുമുറ്റത്തേക്കുള്ള ദർശനം കിഴക്കോട്ട്.

നാലുകെട്ടിന്റെ ദർശനം എല്ലാ ഭാഗവും നടുമുറ്റത്തേക്കാണ്.

പക്ഷേ ഇന്ന് ചെയ്യുന്ന ഗൃഹങ്ങളിൽ കാറ്റും വെളിച്ചവും ലഭിക്കാൻ പലരും ഒരു ഇന്റേണൽ കോർട്‌യാർഡ് ഉൾപ്പെടുത്തുന്നുണ്ട്. അതൊരു ടിപ്പിക്കലായിട്ടുള്ള നാലുകെട്ട് എന്നു പറയാനാവില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA