വളർത്തുമൃഗങ്ങളുടെ കൂട് ഒരുക്കുമ്പോൾ ശ്രദ്ധിക്കുക...

SHARE

വാസ്തു ശാസ്ത്രത്തിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കേണ്ടതായിട്ടുള്ള െകട്ടിടങ്ങൾ, ഉദാഹരണത്തിന് പശുവാണെങ്കിൽ തൊഴുത്ത്, ആട്, പട്ടി ഇവയുടെ കൂടുകൾ വരുമ്പോൾ പൊതുവേ വേധദോഷം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം എന്നൊരു സൂചന ശാസ്ത്രത്തിലുണ്ട്.

അങ്ങനെ പറയുമ്പോൾ ഗൃഹത്തിന്റെ മൂലകൾ- ഗൃഹത്തിൽ നിന്ന് വരയ്ക്കുന്ന 45 ഡിഗ്രി കർണാകാരമായ രേഖകൾ തട്ടുന്ന വിധം വരുന്നത് അത്ര ഉത്തമമല്ല.

എന്നാൽ കറവമാടുകളായിട്ടുള്ള തൊഴുത്തിന്റെ കാര്യത്തിൽ കുറച്ചു കൂടെ നിർബന്ധങ്ങൾ പറയുന്നുണ്ട്. പടിഞ്ഞാറു വശത്ത് ഗൃഹത്തിലേക്ക് മുഖമായി പശു നിൽക്കുന്ന വിധത്തിലും കിഴക്കു വശത്ത് ആണെങ്കിൽ പശു ഗൃഹത്തിലേക്ക് നിൽക്കുന്ന വിധത്തില്‍ പടിഞ്ഞാറോട്ട് മുഖമായിട്ട് വേണം.

പട്ടിയോ മറ്റു വളർത്തു മൃഗങ്ങളോ ആണെങ്കിൽ അതൊക്കെ ഗൃഹത്തിന്റെ വടക്കു വശത്ത് അഥവാ വശങ്ങളിൽ നേർ മുൻവശത്ത് വരാതെ വശങ്ങളിൽ എന്നാൽ മൂലകളിൽ നിന്ന് ഒഴിവാക്കി വേധദോഷം ഒഴിവാക്കി സ്ഥാനങ്ങൾ ക്രമീകരിക്കുന്നത് ശാസ്ത്രപ്രകാരം ഉപദേശയോഗ്യമാണ് അഥവാ ദോഷമില്ലാത്തതാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA