ADVERTISEMENT

ഒരുനില വീടുകളിൽ ടെറസ് ഉപയുക്തമാക്കാനും പഴയ വീടുകളിൽ ചോർച്ച കുറയ്ക്കാനും ഭംഗിക്കുമൊക്കെയായി ട്രസ് റൂഫിങ് ഇന്ന് വ്യാപകമായി ചെയ്യുന്നുണ്ട്.

പഴയ ഗൃഹങ്ങളിലൊക്കെ ഒരു ഫ്ലോറിൽ‌ മരം കൊണ്ട് തട്ടിടും അതിനുശേഷം ആ തട്ടിന്റെ മുകളിൽ കുറച്ചു കൂടി ഭിത്തി ഉയർത്തി കഴുക്കോലും പട്ടികയും ഒക്കെ ഉപയോഗിച്ച് മേപ്പുര ചെയ്ത് ഓടിടും. അങ്ങനെയൊരു തട്ടിൻ മുകൾ പഴയ ഗൃഹങ്ങളിലൊക്കെ കാണാം.

ഇന്ന് അതിനുപകരമായിട്ട് പത്തടിയിൽ ഫ്ലാറ്റായിട്ട് വാർക്കുന്നു അതിന്റെ മുകളിൽ ഇരുമ്പിന്റെ തൂണുകളോ ഭിത്തിയോ കൊടുത്ത് അവിടെ ട്രസ് വർക്ക് ചെയ്ത് ഓടോ ഷീറ്റോ ഇടുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള മെറ്റീരിയലും ഡിസൈനും മാറി എന്നേയുള്ളൂ. ആശയത്തിന് വ്യത്യാസം ഇല്ല. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപ്രകാരം ദോഷകരമല്ല എന്നുള്ളതാണ് ആദ്യം പറയാനുള്ളത്.

ട്രസ് റൂഫിങ് ചെയ്യുമ്പോൾ ഗൃഹത്തിന്റെ മുഖം അനുസരിച്ച് കിഴക്കോട്ട് മുഖമായിട്ടുള്ള ഗൃഹമാണെങ്കിൽ കിഴക്കു വശത്തു മാത്രം അതു ചെയ്യുകയും പടിഞ്ഞാറു വശത്ത് ടെറസായിട്ട് ഒഴിവ് ഇടുകയും ചെയ്യുന്നത് അത്ര ഉത്തമമല്ല. അവിടെ പടിഞ്ഞാറ്റീ പ്രാധാന്യമായ ഗൃഹമായതുകൊണ്ട് പടിഞ്ഞാറു വശത്ത് ഉയർന്ന തരത്തിലുള്ള റൂഫ് ചെയ്യുകയും കിഴക്കു വശക്ക് ഉയരം കുറഞ്ഞ തരത്തിലുള്ള റൂഫ് ചെയ്യുകയും ചെയ്യുക എന്നതാണ് പാലിക്കേണ്ടത്.

തെക്കിനീ ഗൃഹമായിട്ട് വടക്ക് ദർശനമായിട്ടുള്ള ഗൃഹമാണെ ങ്കിൽ തെക്ക് വശത്ത് ഉയർന്ന തരത്തിലുള്ള റൂഫും വടക്ക് വശത്ത് ഉയരം കുറഞ്ഞ തരത്തിലുള്ള റൂഫും ചെയ്യുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. തെക്ക് മുഖമായിട്ടുള്ള ഗൃഹമാണെങ്കിൽ മുൻവശം ഉയർന്ന രീതിയിലുള്ള ട്രസ് വർക്ക് ചെയ്തിട്ടുള്ള റൂഫ് ചെയ്യാം പിൻവശം ടെറസായി ഒഴിവിടുകയോ അവിടെ ഉയരം കുറ‍ഞ്ഞതരത്തിലുള്ള റൂഫുകൾ ചെയ്യുകയോ ചെയ്യു ന്നത് ശാസ്ത്രപ്രകാരം അനുവദനീയമാണ്.

അതുപോലെ പടിഞ്ഞാറ് മുഖമായിട്ടുള്ള ഗൃഹമാണെങ്കിലും പടിഞ്ഞാറ്റീ പ്രാധാന്യമായതുകൊണ്ട് പടിഞ്ഞാറ് വശത്തുള്ള മുറികൾ രണ്ടാം നിലയിലേക്ക് ഉയർത്തിയിട്ടുള്ള താല്‍ക്കാലി കമായിട്ടുള്ള റൂഫുകൾ ചെയ്യുകയും പിൻവശം എന്നു പറയു ന്ന കിഴക്ക് ഭാഗത്ത് ടെറസായിട്ട് ഒഴിവിടുകയോ ചെരിഞ്ഞ തരത്തിലുള്ള മേൽക്കൂര ഇറക്കി റൂഫ് ചെയ്യുന്നതും ശാസ്ത്ര പ്രകാരം ദോഷകരമല്ല.

ചുരുക്കത്തിൽ വാസ്തുശാസ്ത്രം അനുസരിച്ച് ഒരു ഗൃഹത്തിനെ സംബന്ധിച്ച് ട്രസ് വർക്ക് ചെയ്തിട്ട് ടെറസിൽ ഓടിടുന്നത് ശാസ്ത്രപ്രകാരം അനുവദനീയമാണ്. അതിന് ദോഷമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com