ADVERTISEMENT

വാസ്തു ശാസ്ത്രത്തിൽ ഒരു ഗൃഹം രൂപകൽപ്പന ചെയ്യുന്നതിന് മുന്നോടിയായി പ്രാധാന്യമുള്ളൊരു സംഗതിയാണ് ഭൂമി തിരഞ്ഞെടുക്കുക എന്നു പറയുന്നത്.

മനുഷ്യാലയചന്ദ്രികയിൽ നല്ല ഭൂമിയുടെ ലക്ഷണങ്ങളെപ്പറ്റി വളരെ വ്യക്തമായിട്ട് പറയുന്നുണ്ട്. നല്ല മനുഷ്യർ നിൽക്കുന്ന ഭൂമി, അതുപോലെതന്നെ ഫലഭൂയിഷ്ടമായിട്ടുള്ള ഭൂമി, നല്ല വള്ളിപ്പടർപ്പോടുകൂടിയ മരങ്ങളുമൊക്കെ അടങ്ങുന്നതായിട്ടുള്ള ഭൂമി, സമനിരപ്പായിട്ടുള്ള ഭൂമി, കിഴക്കും വടക്കും നീരൊഴുക്കുള്ള ഭൂമി...എന്നിങ്ങനെ ഭൂമിയുടെ ലക്ഷണങ്ങൾ എട്ടുവരിയുള്ള ശ്ലോകത്തിൽ ഒതുക്കിയിരിക്കുന്നു.

ഒരു ഭൂമി അഥവാ ഒരു പ്ലോട്ട് തിരഞ്ഞെടുക്കുന്ന സമയത്ത് ആ പ്ലോട്ടിന്റെ ഉയർച്ച താഴ്ചകളോ റോഡിന്റെ സാമീപ്യമോ മാത്രം ചിന്തിച്ചാൽ പോരാ അതിനോട് സമീപത്ത് കിടക്കുന്നതായിട്ടുള്ള പ്ലോട്ടുകളുടേയും ഉയർച്ച താഴ്ചകളും സാമീപ്യങ്ങളും ജലാശയങ്ങളുടെ സാമീപ്യങ്ങളും ഒക്കെ നമുക്കൊന്ന് ചിന്തിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് വാസ്തുശാസ്ത്രപ്രകാരം ശരിക്കും ഉത്തമമായിട്ടുള്ള പ്ലോട്ട് അഥവാ ഒരു ഭൂമി തിരഞ്ഞെടുക്കാൻ സാധിക്കുക.

ഗൃഹനിർമ്മാണത്തിന് അനുയോജ്യമായിട്ടുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോൾ സമനിരപ്പായിട്ടുള്ള ഭൂമികൾ, വയൽ, നദി, തോട് തുടങ്ങിയ ഇടങ്ങൾ പ്രകൃതിയോട് ഇണങ്ങിക്കിടക്കുന്ന ഇടങ്ങൾ ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിഴക്കുവശത്തോ അല്ലെങ്കിൽ വടക്കുവശത്തോ വരുകയാണെങ്കിൽ അത് വളരെ നല്ലതാണ് എന്ന് ശാസ്ത്രത്തിൽ സൂചനകൾ ഉണ്ട്.

ഉദയസമയത്തുള്ള സൂര്യന്റെ വെളിച്ചം തട്ടുന്ന ഭൂമികളൊക്കെ വാസയോഗ്യങ്ങളാണ് എന്നതാണ് അടിസ്ഥാനപ്രമാണം.

പടിഞ്ഞാറ് ഉയർന്നതും കിഴക്കോട്ട് താഴ്ചയായിട്ടും വരുന്ന ഭൂമികളൊക്കെ വാസയോഗ്യങ്ങളാണ്.

ഇനി ഒരു പ്ലോട്ട് എന്നുള്ള രീതിയിലേക്ക് നമ്മൾ മാറ്റി ചിന്തിക്കുകയാണെങ്കിലും അവിടെ ഇത് ബാധകമാണ്. കേരളത്തിൽ വാസയോഗ്യമായ ഭൂമിയുടെ ലഭ്യതകുറവുമൂലം ചില പരിമിതികളുണ്ട്എന്നുമാത്രം. നമ്മൾ ഗൃഹം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഏഴു സെന്റോ പത്തു സെന്റോ ആയിട്ടുള്ള ഒരു ചെറിയ ഭൂമി ആണെങ്കിൽ കൂടി ആ ആ പ്രദേശത്തിന്റെ ഉയർച്ച താഴ്ചകൾ, ആ ഭൂമിയുടെ കിഴക്കുവശത്തുള്ള ഭൂമി ഈ ഭൂമിയേക്കാൾ എത്ര ഉയർന്നു കിടക്കുന്നു, അഥവാ എത്ര താഴ്ന്നു കിടക്കുന്നു എന്നുള്ളത് വളരെ പ്രധാനമാണ്.

പകലും രാത്രിയും അടങ്ങുന്ന ഒരു ദിവസത്തിൽ പകൽ സമയത്ത് സൂര്യന്റെ വെളിച്ചമാണ് നമുക്ക് ഊർജ്ജം തരുന്നതെങ്കിൽ രാത്രികാലങ്ങളിൽ സൂര്യന്റെ തന്നെ പ്രതിബിംബങ്ങളായ ചന്ദ്രാദിനക്ഷത്രങ്ങളാണ് നമുക്ക് ഊർജ്ജം തരുന്നത്. സപ്തർഷികൾ എന്നാണ് പേര് പറയുക. ഈ സപ്തർഷികൾ ഉദിക്കുന്നതും സൂര്യൻ ഭൂമിയുടെ കിഴക്ക് ഉദിക്കുന്നതുപോലെ സപ്തർഷികൾ ഭൂമിയുടെ വടക്കുവശത്ത് ഉദിക്കുന്നു എന്നാണ് പറയേണ്ടി വരിക. വടക്കുവശത്ത് ഉദിക്കുന്നതു കൊണ്ട് വടക്കോട്ട് താഴ്ചയുള്ള ഭൂമികൾ അഥവാ വടക്കോട്ട് നീരൊഴുക്കുള്ള ഭൂമികൾ വടക്കുനിന്ന് വേണ്ടവിധത്തിലുള്ള ഊർജ്ജം നമുക്ക് നമ്മൾ ഗൃഹം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിലേക്ക് ലഭിക്കുകയാണെങ്കിൽ അങ്ങനെയുള്ള ഭൂമികളും വാസയോഗ്യങ്ങളാണ് അഥവാ ഗൃഹനിർമ്മാണ യോഗ്യങ്ങളാണ്.

അപ്പോൾ ഒരു ഭൂമി തിരഞ്ഞെടുക്കുമ്പോഴായാലും ഒരു പ്ലോട്ട് തിരഞ്ഞെടുക്കുമ്പോഴായാലും വാസ്തുശാസ്ത്രം എന്നു പറയുന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com