ADVERTISEMENT

വാസ്തുശാസ്ത്രത്തിലെ ചില പദങ്ങൾ പലരിലും സംശയം ജനിപ്പിക്കാറുണ്ട്. വാസ്തുവിനെ കുറിച്ച് ശരിയായി മനസ്സിലാക്കണമെങ്കിൽ ഇത്തരം സംജ്ഞകളുടെ അർഥം ഗ്രഹിക്കുക പ്രധാനമാണ്.

ഗൃഹമധ്യസൂത്രം

ഗൃഹനിർമ്മാണശൈലി.കളിൽ വായു തടസ്സമില്ലാതെ ഒരറ്റത്തുനിന്ന് മറ്റേ ഭാഗം വരെ കടന്നു പോകുന്നതിനായി വാതിലുകളും ജനലുകളും നേർക്കുനേർ വരുന്ന രീതിയിൽ ക്രമീകരിക്കുന്ന ശൈലിയുണ്ടായിരുന്നു. ഇതിനായി വരയ്ക്കുന്ന സാങ്കൽപിക രേഖയാണ് 'ഗൃഹമധ്യസൂത്രം' എന്നുപറയുന്നത്. നാലുകെട്ട് അഥവാ ചതുർശ്ശാല ഗൃഹമധ്യസൂത്രം ഒഴിച്ചിട്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്യാറുള്ളത്.

അഗ്നികോൺ- ഗൃഹത്തിന്റെ തെക്കു കിഴക്കേ മൂല

കന്നിമൂല- ഗൃഹത്തിന്റെ തെക്കു പടിഞ്ഞാറേ മൂല

വായുകോൺ- ഗൃഹത്തിന്റെ വടക്കു പടിഞ്ഞാറേ മൂല

ഈശാനകോൺ- ഗൃഹത്തിന്റെ വടക്കു കിഴക്കേ മൂല

ഈ ഓരോ കോണുകൾക്കും വാസ്തുശാസ്ത്രത്തിൽ അതിന്റെതായ പ്രാധാന്യമുണ്ട്. ഭൂമിയുടെ കാന്തിക വലയത്തിന്റെ പ്രഭാവം അനുസരിച്ച് ഈ ഓരോ കോണുകളിലും ക്രമീകരിക്കാവുന്ന മുറികളുടെ വിവരവും വാസ്തു നിഷ്കർഷിക്കുന്നുണ്ട്.

ഉദാഹരണത്തിന് അഗ്നികോണിൽ അടുക്കളയ്ക്ക് പ്രഥമ സ്ഥാനമുണ്ട് എന്ന് ശാസ്ത്രത്തിൽ ഒരു സൂചനയുണ്ട്. ഇനി വായുകോണിലായാലും ഉചിതമാണ്.

വായുകോണിൽ കിടപ്പുമുറിയാകാം അല്ലെങ്കിൽ വായുകോണിൽ അടുക്കളയ്ക്ക് രണ്ടാമതായിട്ടുള്ള സ്ഥാനം ഉണ്ട്. പൂജാമുറിയെ സംബന്ധിച്ച് ഈശാനകോൺ മുതൽക്ക് അഗ്നികോൺ അടക്കം കിഴക്കു വശത്തും തെക്കു വശത്തും കന്നിരാശി വരെ വരുന്ന തെക്കുപടിഞ്ഞാറേ മൂലയായിട്ടുള്ള നിരൃതി കോൺ വരെ വരുന്നതായിട്ടുള്ള ഭാഗമാണ് ഉചിതം എന്ന് ശാസ്ത്രം പറയുന്നു. കിഴക്കു വശത്ത് പൂജാമുറി വരുകയാണെങ്കിൽ അത് എങ്ങനെ വേണം എന്നുള്ളതിനെപ്പറ്റി പറയുമ്പോൾ അവിടെയും ഈ കോണുകളെ ആസ്പദമാക്കിയിട്ടാണ് പ്രമാണത്തിലൊക്കെ കാര്യങ്ങൾ പറയുക.

അപ്പോൾ ഓരോ കോണിനും ആ കോണിൽ സ്വീകരിക്കാവുന്നതായിട്ടുള്ള മുറികളുടെ സ്ഥാനത്തെപ്പറ്റി ശാസ്ത്രത്തിൽ പറയുന്ന ചില പ്രമാണങ്ങളുണ്ട്.

ഇതുതന്നെയാണ് ഈ സംജ്ഞകളുടെ പ്രാധാന്യവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com