ADVERTISEMENT

വാസ്തുവിന്റെ കാര്യത്തിൽ എന്തു പറഞ്ഞാലും മലയാളിക്ക് സംശയമാണ്. വീട്ടുടമസ്ഥന്റെ ഏതെങ്കിലും ഒരു ബന്ധു തെങ്ങിൽ നിന്നു വീണാലും കുറ്റം വാസ്തുവിന്. ഇത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നാണോ വാസ്തു? വാസ്തുകലയിലെ ചോദ്യം ചെയ്യപ്പെടാത്ത ആചാര്യന്മാരായ കാണിപ്പയ്യൂർ കുടുംബത്തിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.

വാസ്തു എന്നു കേൾക്കുമ്പോൾ തന്നെ പലതരത്തിലാണ് ആളുകൾ പ്രതികരിക്കുക. ചിലർക്ക് ഭയം, ചിലർക്ക് സന്തോഷം,ചിലർക്കത് അന്ധവിശ്വാസം...എന്നാൽ സത്യത്തിൽ പേരുപോലെതന്നെ ഒരു ശാസ്ത്രമാണ് വാസ്തു.

അഥർവ്വ വേദത്തിന്റെ ഉപവേദമായ സ്താപത്യ വേദത്തിലാണ് നിര്‍മ്മാണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇതിൽ നിന്നാണ് വാസ്തു ഉദ്ഭവിച്ചിട്ടുള്ളത്. മഞ്ഞ്, മഴ, ചൂട് എന്നിവയിൽ നിന്നൊക്കെ മനുഷ്യ ശരീരത്തെ സംരക്ഷിക്കാനുള്ള ഉപാധിയാണ് ഗൃഹം.

പ്രകൃതി, ജലം, വായു, അഗ്നി, ആകാശം ഇവയിലേതെങ്കിലും അതിന്റെ സന്തുലിതാവസ്ഥയിൽ നിന്ന് കൂടുകയോ കുറയുകയോ ചെയ്താല്‍ അത് നമുക്ക് കാലാവസ്ഥാ വ്യതിയാനമായി അനുഭവപ്പെടുന്നു. ഇതിൽ നിന്ന് മനുഷ്യശരീരത്തെ സംരക്ഷിക്കണമെങ്കിൽ പഞ്ചഭൂതങ്ങളുടെ ഏറ്റക്കുറച്ചിലുകളെ മനസ്സിലാക്കി പ്രകൃതിക്കനുയോജ്യമാകുന്ന വിധത്തിലായിരിക്കണം നമ്മൾ ഭൂമി തിരഞ്ഞെടുക്കേണ്ടതും ഗൃഹം നിർമിക്കേണ്ടതും.

ഏത് വിധത്തിലാണ് ഗൃഹത്തിന്റെ രൂപകൽപന ചെയ്യേണ്ടത്, അതിന്റെ മുറികൾ എവിടെയൊക്കെ വേണം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുകയാണ് വാസ്തുശാസ്ത്രം. വാസ്തുനിയമങ്ങൾ പാലിച്ചു നിർമിക്കുന്ന ഗൃഹം അതിൽ താമസിക്കുന്നവർക്ക് ഉയർച്ചയും ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com