ADVERTISEMENT

ക്ഷേത്രപരിസരം വീടുവയ്ക്കാൻ കൊള്ളില്ല എന്നു പൊതുവായ ഒരു വിശ്വാസമുണ്ട്. അതു പൂർണമായും ശരിയല്ല. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതയുടെ സ്വഭാവമനുസരിച്ചാണ് വീടു പണിയാമോ എന്നു നിശ്ചയിക്കേണ്ടത്. പ്രധാനമായി മൂർത്തികൾ രണ്ടു സ്വഭാവക്കാരാണ്. രൗദ്രദേവന്മാരും സാത്വികദേവന്മാരും. 

മഹാവിഷ്ണു, വിഷ്ണുവിന്റെ അവതാരങ്ങൾ, ദുർഗ അങ്ങനെയുള്ളവരൊക്കെ സാത്വിക ഗണത്തിൽ പെടും. സുബ്രഹ്മണ്യനും ഗണപതിയുമൊക്കെ അവരുടെ ചില കർമസ്വഭാവങ്ങൾ കൊണ്ട് സ്വല്പം രൗദ്രഭാവക്കാരാണെങ്കിലും പൊതുവെ സാത്വികരായാണ് കണക്കാക്കുക. രൗദ്രഗണത്തിൽ നമ്മൾ കണക്കാക്കുന്നത് പ്രധാനമായും ഭദ്രകാളിയെയും ശിവനെയുമാണ്.

രൗദ്രദേവന്മാരുടെ സമീപം വീടുവയ്ക്കുകയാണെങ്കിൽ ദേവതയുടെ ഇടതു പിന്നിലായി മാത്രമേ പണിയാൻ പാടുള്ളുവെന്നാണ് പറയുക. വലത്തു മുൻപിൽ ഏറ്റവും നിഷിദ്ധമാണ്. ഇടത്തു മുൻപിലാണെങ്കിൽ മദ്ധ്യമമായി പരിഗണിക്കാം. ഇടത്ത് എന്നുള്ള ഗുണമുണ്ട്, പക്ഷേ മുൻപിലാണെന്ന് ദോഷവുമുണ്ട്. അതുകൊണ്ടാണ് ഉത്തമമല്ലെങ്കിലും മദ്ധ്യമമായിട്ട് എടുക്കാമെന്ന് പറഞ്ഞത്. 

ശിവന്റെ പിന്നിൽ ഉത്തമമായിട്ട് ഒരു സ്ഥാനമേയുള്ളൂ, ഇടത്തു പിന്നിലായി മാത്രം. വലത്തു പിന്നിലായാലും ഇടത്തു മുൻപിലായാലും മദ്ധ്യമമായിട്ടാവാം. വലത്തു മുമ്പിലൊട്ടും വയ്യ. അങ്ങനെ പാടില്ലെന്നുതന്നെയാണ് പറയേണ്ടി വരിക.

സാത്വികദേവതകളുടെ വലത്തു മുൻപിലാണ് ഉത്തമം. ഇടത്തു പിന്നിൽ ഒട്ടും പാടില്ല. അത് നിഷിദ്ധമാണെന്നാണ് ശാസ്ത്രം. ഇടത്തു മുൻപിലും വലത്തു പിന്നിലും മദ്ധ്യമമായിട്ട് സ്വീകരിക്കാം. 

അതേ സ്ഥാനത്ത് ക്ഷേത്രവുമായി നിത്യബന്ധമുള്ള തന്ത്രി, മേൽശാന്തി, കഴകക്കാർ അങ്ങനെയുള്ളർക്കൊക്കെ ഏതുഭാഗത്തും വീടുപണിയാമെന്നും പറയുന്നുണ്ട്. ആ ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങളുമായി ബന്ധപ്പെട്ട ആളുകളാണല്ലോ അവർ. അപ്പോൾ അടുത്തു തന്നെ പാർക്കണമെന്നാണ് അതിന്റെ താൽപര്യം. 

വിവരങ്ങൾക്ക് കടപ്പാട്-

കാണിപ്പയൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com