പഴയ ശ്മശാനഭൂമിയിൽ വീട് പണിതാൽ?...

pyre-plot-vasthu
Representative Image
SHARE

ശ്മശാനം രണ്ടു വിധത്തിലുണ്ട്. പൊതുശ്മശാനവും വീട്ടു വളപ്പിലെ ശ്മശാനവും. ആദ്യത്തേത് ഒരു കാരണവശാലും പാടില്ല. മാത്രമല്ല അതവിടെ നിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യവുമാണ്.വീട്ടിൽ അത്യപൂർവമായി നടക്കുന്ന ശവസംസ്കാരം അത്ര കാര്യമാക്കേണ്ടതില്ല. ശവശരീരം വെറുതെ കുഴിച്ചിടുന്ന രീതിയാണെങ്കിൽ അവിടെ വീടു നിർമ്മാണം ബുദ്ധിമുട്ടാവും. ദഹിപ്പിക്കുന്ന രീതിയിലുള്ളത് അത്ര പ്രശ്നമല്ല. കാരണം പറയാവുന്നത്, ശവസംസ്കാരം കഴിഞ്ഞ ഭൂമിയെ െവറുതെ ഒഴിച്ചിടേണ്ട ആവശ്യമില്ലെന്നാണ്. അത് വിളഭൂമിയാക്കാന്‍ തെങ്ങും വാഴയും ചേമ്പും നടുന്ന ഒരു പതിവുണ്ടല്ലോ.

വാസ്തവത്തിൽ ശാസ്ത്രം ഇതേപ്പറ്റി പറയുന്നത് വീടു വയ്ക്കാനുദ്ദേശിക്കുന്ന ഭൂമിക്കടിയിൽ എല്ലു പെടാൻ പാടില്ല എന്നു മാത്രമാണ്. എല്ലുപെടാത്ത ഭൂമി വാസയോഗ്യമാണെന്നാണല്ലോ ഇതിനർഥം. എല്ലു മുഴുവനായി നീക്കം ചെയ്താൽ വാസ്തുപരമായി വലിയ ദോഷമൊന്നും കാണുന്നില്ല. ഇത്തരം കാര്യങ്ങളിൽ നമ്മുടെ മാനസിക വിഷമമാണ് നമ്മെ വിലക്കുന്നത് എന്നു പറയേണ്ടിവരും.

ഇനി വേറൊരു പ്രശ്നം, ഇന്നത്തെക്കാലത്ത് അടിയിൽ എല്ലുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയും എന്നതാണ്. അഞ്ചും പത്തും സെന്റുകളായി മുറിച്ചു വിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഒരു പരിധിവരെയേ നോക്കാൻ കഴിയുകയുള്ളൂ. ഭൂതപ്രേതപിശാചുക്കൾ വസിക്കുന്ന സ്ഥലം പാടില്ലെന്ന് പറയുന്നുണ്ട്. ചില നിമിത്തങ്ങൾ കൊണ്ടാണ് അതെല്ലാം മനസ്സിലാവുക.


വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

Content Summary- Building House in Cemetery Plot; Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA