ADVERTISEMENT

ആഗ്രഹിച്ചു മോഹിച്ചു നിർമിക്കുന്ന ഭവനത്തിൽ താമസം തുടങ്ങുമ്പോൾ തന്നെ ചിലപ്പോൾ പ്രശ്നങ്ങളും ആരംഭിക്കും. വാസ്തുശാസ്ത്രം അനുശാസിക്കുന്നതിനു വിരുദ്ധമായി എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ പണിതീർത്ത ഭവനത്തിൽ സ്വസ്ഥതയും സമാധാനവുമുണ്ടാകില്ലെന്നാണ് വിശ്വാസം. വാസ്തു പ്രമാണങ്ങൾ അനുസരിച്ചു നിർമിക്കുന്ന ഭവനങ്ങൾ വീട്ടിൽ ഐശ്വര്യവും ഗൃഹനാഥന് ഉയർച്ചയും സമ്മാനിക്കുമെന്നും പറയപ്പെടുന്നു. പുതിയ ഗൃഹം പണിയുമ്പോഴും പഴയ വീട് പൊളിച്ചു പണിയുമ്പോഴും ഭവനത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഇതാ ചില വഴികൾ. 

വാസ്തുശാസ്ത്രം എന്നാൽ അടിസ്ഥാനപരമായി വീടിനുള്ളിൽ നല്ല ഊർജം നിറയ്ക്കുകയും മോശം ഊർജത്തെ പുറന്തള്ളുന്നതിനുമുള്ള ക്രമീകരണങ്ങളാണ്. വടക്ക് അല്ലെങ്കിൽ കിഴക്കു ദിശയെ അഭിമുഖീകരിക്കുന്ന രീതിയിലായിരിക്കണം പണമോ ആഭരണമോ സൂക്ഷിച്ചിരിക്കുന്ന ഗൃഹത്തിലെ ഷെൽഫുകളോ അലമാരകളോ സ്ഥാപിക്കേണ്ടത്. ഇത്തരത്തിലല്ലെങ്കിൽ  തെക്കുപടിഞ്ഞാറു ദിശയിയിലോ  തെക്കു ദിശയിലോ അലമാരി സ്ഥാപിച്ചതിനു ശേഷം, വടക്കു ദിശയിലേക്കു വാതിൽ തുറക്കുന്ന രീതിയിലായിരിക്കണം അലമാരയുടെ സജ്ജീകരണം. ഇപ്രകാരം ചെയ്യുന്നതു ഗൃഹത്തിൽ സമ്പത്തുനിറയ്ക്കും.

ഗൃഹത്തിന്റെ വടക്കു കിഴക്കു ഭാഗം എപ്പോഴും തുറന്നും ശബ്ദകോലാഹലങ്ങളൊഴിഞ്ഞും സൂക്ഷിക്കുന്നതാണുത്തമമം. വടക്കുഭാഗത്തു മുകളിലേക്ക് കയറുന്ന ഗോവണിയോ ടോയ്‌ലറ്റോ അടുക്കളയോ നിർമിക്കരുത്, അശുഭകരമാണത്‌.

വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുകിഴക്കു ഭാഗത്തിനു ആഗ്നേയ മൂല എന്നാണു പേര്. ഈ ഭാഗത്തു അടുക്കള വരുന്നതാണുത്തമം. ആഗ്നേയ മൂലയിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഭവനത്തിൽ താമസിക്കുന്നവർക്കു ശുഭകരമാണ്. 

വടക്കുപടിഞ്ഞാറു ഭാഗങ്ങളിൽ അടുക്കള സജ്ജീകരിക്കുന്നതു ഗുണകരമല്ല. ഇങ്ങനെ ചെയ്യുന്നതു കുടുംബാംഗങ്ങളിൽ അനാരോഗ്യവും ബന്ധങ്ങളിൽ വിള്ളലുകൾക്കും സാധ്യതയുണ്ട്.

ഗൃഹ നിർമാണത്തിൽ ഈശ്വര സാന്നിധ്യം ഉറപ്പിക്കുന്ന ഭാഗമാണ് വടക്കു-കിഴക്ക്. ഈശാനകോൺ എന്നാണ് വാസ്തുപ്രകാരം ഈ ഭാഗം അറിയപ്പെടുന്നത്. പ്രാർഥനാമുറി ഈ ഭാഗത്ത് ക്രമീകരിക്കുന്നത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കും. വാസ്തുശാസ്ത്ര പ്രകാരം വടക്കുപടിഞ്ഞാറു ഭാഗം കുലദേവതയുടെ ഇരിപ്പിടമാണ്. കുടുംബത്തിലെ പൂർവികർ കുടികൊള്ളുന്നയിയിടമാണ് തെക്കുപടിഞ്ഞാറു ഭാഗം.

ഗൃഹത്തിലുള്ളവർക്കു സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നത് കുലദേവതയാണ്. വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും അടുക്കുംചിട്ടയോടെയും സൂക്ഷിക്കുന്നതു തൊഴിലിൽ നിപുണതയും ഏകോപനവും കൈവരുന്നതിനു സഹായിക്കും. ഗൃഹത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗം എപ്പോഴും അവശ്യവസ്തുക്കൾ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും  ഉത്തമം. 

English Summary- Vasthu Tips for Prosperity in Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com