മരണച്ചുറ്റ് എന്ന പേടിസ്വപ്നം!

maranachutt
Representative Image
SHARE

പത്തുമുപ്പതുകൊല്ലം മുമ്പാണ്. കോതമംഗലത്തിനടുത്തുള്ള ഒരു കുടുംബമാണ്. അദ്ദേഹത്തിന് രണ്ടു മൂന്നു കുട്ടികൾ ഉണ്ടായി. പക്ഷേ എന്തു ഫലം? പ്രസവിക്കുക, മരിക്കുക എന്നിങ്ങനെ ഒരു കുട്ടിയുടെ മുഖം പോലും ദീർഘകാലം കാണാനുള്ള യോഗം അദ്ദേഹത്തിനില്ലായിരുന്നു.ഞാൻ വീടാകെ ഒന്നു നടന്നു നോക്കി. എന്തോ ഒരു ലക്ഷണ പ്പിശക് അനുഭവപ്പെട്ടു. കണക്കു നോക്കിയപ്പോൾ മൃത്യുസൂത്രം മുറിഞ്ഞുവന്നിരുന്ന വീടാണത്. അനർഥമുണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അല്ലെങ്കിൽ ശാസ്ത്രം പറയുന്നതിൽ ഒരു കഥയുമില്ലെന്നു വരും. എന്തായാലും വീടിന് ചില്ലറ മാറ്റങ്ങൾ വരുത്തണമെന്നും ഇന്നിന്ന ഭാഗങ്ങളിൽ ഇന്നിന്ന പോലെ പണിയണമെന്നും പറഞ്ഞു കൊടുത്തു. അദ്ദേഹം ഒട്ടും വൈകാതെ അതൊക്കെ മാറ്റിപ്പണിതു. പിന്നെ ഒരു കൊല്ലത്തിനുള്ളിൽ കുട്ടിയുണ്ടായി എന്നു സന്തോഷത്തോടെ അദ്ദേഹമറിയിച്ചു.

വീടിനും ആയുസ്സുണ്ട്!...

വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ആയുരാരോഗ്യം എന്നു പറഞ്ഞാൽ അതിനും മനുഷ്യസാധാരണമായ രീതിയിൽ ബാല്യം, കൗമാരം, യൗവനം, വാർധക്യം, മരണം എന്നീ ഘട്ടങ്ങൾ ഉണ്ടെന്നാണ് പറയുക. ഇത് ചുറ്റളവിന്റെ കണക്കുകമായി ബന്ധപ്പെട്ടാണ് കണക്കാക്കുക. ഏതാണ് ഇതിൽ ഏറ്റവും നല്ല ഘട്ടമെന്ന് പൊതുവായി പറയാൻ സാധിക്കില്ല. ഓരോ വീടിന്റെയും ദർശനമനുസരിച്ച് വേണ്ടതായ കണക്ക് സ്വീകരിക്കാൻ നമ്മൾ നിർബന്ധിത രാവും. എന്നാൽ മരണം എടുക്കുക പതിവില്ല. കാരണം മരണമാണല്ലോ ആയുസ്സിന്റെ അവസാനം.

എങ്ങനെയാണ് ബാല്യമാണോ കൗമാരമാണോ എന്നു കണക്കാക്കുക. അത് യഥാർഥത്തിൽ വീടു വയ്ക്കുന്നയാളല്ല അറിഞ്ഞിരിക്കേണ്ടത്, കണക്കുണ്ടാക്കുന്ന ആചാര്യനാണ്. ആചാര്യൻ വീടിന്റെ പ്രായം ഗണിച്ചു പറയും, അത് വീടു പണിയുന്നയാൾ മനസ്സിലാക്കിയിരിക്കുകയേ വേണ്ടൂ.

പ്രായം കണക്കാക്കുന്ന വിധം

ചുറ്റളവിന്റെ കണക്കിൽ നിന്ന് ലഭിക്കുന്ന നക്ഷത്രത്തിൽ നിന്നാണ് ഇത് നിർണയിക്കുക. നക്ഷത്രങ്ങളെ പല ഗണങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരു കൂട്ടം (ഗണം) നക്ഷത്രങ്ങളെ 27 കൊണ്ടു ഹരിച്ചാൽ ആദ്യം ഒന്ന് എന്ന സംഖ്യ കിട്ടും. പിന്നെ രണ്ട് കിട്ടും, 3 കിട്ടും. അങ്ങനെ 27 നക്ഷത്രം കഴിഞ്ഞാൽ വീണ്ടും അതുതന്നെ ആവർത്തിക്കും. ഇങ്ങനെ ആദ്യ ഗണം നക്ഷത്രമാണ് ലഭിക്കുന്നതെങ്കിൽ അതു ബാല്യം, രണ്ടാമത്തെ ഗണം നക്ഷത്രമായാൽ യൗവനം. ഇങ്ങനെ അഞ്ചു ഗണങ്ങൾ കഴിഞ്ഞാൽ വീണ്ടും ബാല്യം തുടങ്ങുകയായി. ഇങ്ങനെയാണ് ഗൃഹത്തിന്റെ അവസ്ഥ വരുന്നത്.


വിവരങ്ങൾക്ക് കടപ്പാട്- കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് 

English Summary- Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA