ADVERTISEMENT

മനുഷ്യ ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.അതിനാൽ തന്നെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘടികാരം അഥവാ ക്ലോക്ക്. രാവിലത്തെ തിരക്കിനിടയിൽ ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി ആകുലതപ്പെടുന്നവരാണ് മിക്കവരും. വാസ്തുശാസ്ത്രത്തിലും അതിന്റെ ഫലങ്ങളിലും വിശ്വാസമുള്ളവർ വീട്ടിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ക്ലോക്ക് വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കണം. ക്ലോക്ക് വീടിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളില്‍ വയ്ക്കരുത്. ഇത് താമസക്കാരുടെ കൃത്യനിഷ്ഠയെ സാരമായി ബാധിക്കും.കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ് ക്ലോക്ക് സ്ഥാപിക്കാൻ ഉത്തമം.

2016 Kollam August 29 Wall clock @ Rahul R Pattom.
2016 Kollam August 29 Wall clock @ Rahul R Pattom.

കട്ടിളപ്പടിക്കും വാതിലുകള്‍ക്കും  മുകളില്‍ വരാത്തവണ്ണം വേണം ക്രമീകരിക്കേണ്ടത്.പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക് പാടില്ല .ഇത് കുടുംബാംഗങ്ങളിൽ  മനസികസമ്മർദം വർധിപ്പിക്കാനിടയാകും.

കേടായതോ മുഷിഞ്ഞതോ പൊട്ടിയതോ ആയ ക്ലോക്കുകൾ  വീട്ടിൽ സ്ഥാപിക്കാൻ പാടില്ല . ഇത് ഭവനത്തിൽ നെഗറ്റീവ് ഊർജം വർധിപ്പിക്കുന്നതിനാൽ ഉടൻ തന്നെ നീക്കം ചെയ്യണം . കൂടാതെ വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം കൃത്യമായിരിക്കുകയും വേണം.

ബെഡ്‌റൂമിൽ തല വയ്ക്കുന്ന ഭാഗത്തെ ഭിത്തിയിൽ ക്ലോക്ക് തൂക്കാൻ പാടില്ല . കൂടാതെ പെഡുലമുള്ളതും ശബ്ദം കേൾക്കുന്നതുമായ ക്ലോക്കുകൾ വാസ്തു പ്രകാരം നന്നല്ല . ഇത് അനാരോഗ്യത്തിന് കാരണമാവും .വീടിനു പുറത്തായി ക്ലോക്ക് സ്ഥാപിക്കുന്നത് ഒഴിവാക്കുക.

English Summary- Placing Clock Inside house- Vasthu

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com