ഊണുമുറിയും വീട്ടിലെ അസ്വസ്ഥതകളും; ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക

512281910
SHARE

ഒരു ദിവസത്തെ ഓട്ടപ്പാച്ചിൽ കഴിഞ്ഞു വീട്ടുകാരെല്ലാവരും ഒത്തുകൂടുന്നത് ഭക്ഷണസമയത്തായിരിക്കും. ഇന്നത്തെ കാലത്ത് ഡൈനിങ് സ്പേസ് വീടിന്‍റെ പ്രധാന ഭാഗമായി മാറിയിട്ടുണ്ട്.വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും.സന്തോഷത്തോടെ ആസ്വദിച്ച് ഭക്ഷണം കഴിക്കാനാവുന്ന ഒരു ഇടമായിരിക്കണം ഊണുമുറി.വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

1. അടുക്കളയോട് ചേർന്നുതന്നെ ഊണുമുറി ക്രമീകരിക്കണം. 

2. അടുക്കളയുടെയും ഊണുമുറിയുടെയും തറനിരപ്പ്‌ ഒരുപോലെയായിരിക്കണം.

3. ഊണുമുറി വീടിന്റെ വടക്കുഭാഗത്തോ കിഴക്കുഭാഗത്തോ വരുന്നതാണ് ഉത്തമം.

4.ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആവണം ഊണുമുറി.

5. ബാത്റൂമിന്റെ വാതിൽ ഊണുമുറിയിലേക്ക് തുറക്കുന്നവിധത്തിൽ ആവരുത്. കഴിവതും ഊണുമുറിയോട് ചേർന്ന് ബാത്റൂം പാടില്ല .ഇത് മുറിയിൽ നെഗറ്റീവ് ഊർജം നിറയ്ക്കും.

6. പ്രധാനവാതിലിന്  നേർക്ക് ഊണുമുറി വരാൻപാടില്ല .ഇത് സാമ്പത്തികനഷ്ടം വരുത്തിവയ്ക്കും.കർട്ടനോ മറ്റോ ഉപയോഗിച്ച് പ്രധാനവാതിക്കൽ നിന്നാൽ കാണാൻപാടില്ലാത്തരീതിയിൽ ഊണുമുറി ക്രമീകരിക്കണം.

7. കഴിവതും ഇളംനിറങ്ങളേ ഊണുമുറിയ്ക്ക് നൽകാവൂ .

8. ഊണുമേശ ചതുരമോ സമചതുരമോ ആണ് നല്ലത്. പക്ഷെ കോണുകൾ കൂർത്തിരിക്കാൻ പാടില്ല.കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലായിരിക്കണം.

9. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം .പക്ഷെ തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത്.

10. ഊണുമേശ ഒരിക്കലും ഭിത്തിയോട് ചേർത്തിടരുത് ,ഇത് ഊർജവിന്യാസത്തെ തടസ്സപ്പെടുത്തും.

English Summary- 10 Vasthu Rules for Dining Room

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA