വീട്ടിൽ പ്രശ്നങ്ങൾ ഒഴിയുന്നില്ലേ? ഈ തെറ്റുകളാകാം കാരണം!

home-tips
SHARE

വീട്ടിലേക്ക് കയറി വരുന്ന മഹാലക്ഷ്മിയെ ഓടിച്ചു വിടരുത് എന്ന ശൈലി കേട്ടിട്ടില്ലേ. ഇതു വെറുതെ പറയുന്നതല്ല. വാസ്തുശാസ്ത്രമനുസരിച്ച് പ്രധാന വാതിലും വീടിന്റെ ഐശ്വര്യവും തമ്മിൽ ബന്ധമുണ്ട്. 

വരാന്ത, കോലായി, പൂമുഖം എന്നൊക്കെ പഴമക്കാര്‍ വിളിച്ചുവന്നിരുന്നു. ഈ വാതിലിനു മുൻപും പിൻപും തടസ്സങ്ങളൊന്നും പാടില്ല. ഗൃഹത്തിലേക്ക് കടന്നുവരേണ്ട സൗഭാഗ്യങ്ങൾ നിർഭാഗ്യങ്ങളായി മാറാതിരിക്കാനാണിത്. 

ഏറെ നാളത്തെ അധ്വാനത്തിനു ശേഷം ഒരു വീടു പണിതു കഴിഞ്ഞാകും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ ആരംഭിക്കുക. വാസ്തുശാസ്ത്രവിധിയിൽ  പ്രധാനവാതിൽ ഐശ്വര്യലക്ഷ്മിയായി സൗഭാഗ്യങ്ങൾ നൽകുന്നതാണ്. 

പ്രധാന വാതിലിനു മുൻപിൽ ചെടികൾ പാടില്ല. പോസ്റ്റുകൾ പാടില്ല. ഭംഗിക്കുവയ്ക്കുന്ന ബീമുകൾ, സ്തംഭങ്ങൾ, ഇവ ഒഴിവാക്കണം. കുളിമുറി ഫേസ് ചെയ്ത് പൂമുഖവാതിൽ വരരുത്, അങ്ങനെ വന്നാൽ ടോയ്‌ലറ്റിന്റെ വാതിൽ സ്ഥാനം മാറ്റിവയ്ക്കേണ്ടതാണ്. 

 പ്രധാനവാതിൽ രണ്ടുപാളി വാതില്‍ അകത്തേക്ക് തുറക്കാവുന്ന രീതിയിലായിരിക്കണം. തുല്യവലുപ്പത്തിലുള്ളതാകണം. ഇങ്ങനെ വാതിൽ അകത്തേക്ക് തുറക്കുമ്പോൾ അവശബ്ദങ്ങൾ (സ്വരവേധം) കേൾക്കാൻ പാടുള്ളതല്ല. ഈ ശബ്ദം കേട്ടാൽ വീടിന്റെ ഐശ്വര്യത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. അതൊഴിവാക്കാനായി ഗ്രീസോ വെളിച്ചെണ്ണയോ ഓയിലോ ഇട്ട് ഒഴിവാക്കേണ്ടതാണ്. പൂമുഖവാതിൽ തുറന്നു ചെല്ലുമ്പോൾ വിശാലമായ ഹാളോ, കോറിഡോറോ ആകുന്നതാണ് നല്ലത്. പൂമുഖവാതിലിനു നേരെ ഷൂറാക്കോ പാദരക്ഷകളോ ഇടാൻ പാടില്ല.

പൂമുഖവാതിലിനു നേർക്ക് സ്റ്റെയർകെയ്സ് നിർമിച്ചു കാണുന്നുണ്ട്. ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർ പലവിധ രോഗപീഡകളും കേസുവഴക്കുകളും സാമ്പത്തിക പ്രശ്നങ്ങളിലും പെട്ട് നട്ടം തിരിയുന്നത് കണ്ടുവരുന്നു. ഇതിൽനിന്നും മുക്തി നേടുവാൻ ഏതെങ്കിലും ഇൻഡോർ പ്ലാന്റ് സ്റ്റെയറിനും ഡോറിനുമിടയിൽ വയ്ക്കണം.  പ്രധാനവാതിലിനു നേർക്ക് പൂജാമുറി വരരുത്. വാതിലിനു ഓപ്പോസിറ്റായി തിളങ്ങുന്ന യാതൊരു വസ്തുവും പാടില്ല. പൂമുഖവാതില്‍ കയറിവരുമ്പോൾ കാണത്തക്കവിധം ക്ലോക്കോ കലണ്ടറോ തൂക്കിയിടരുത്.

English Summary: Vastu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA