പുതുവർഷം വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ മണിപ്ലാന്റ്! ഒപ്പം മൂന്നു ചെടികളും

money-plant
SHARE

വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് മിക്കവരും വീടുകളില്‍ മണി പ്ലാന്റ് പരിപാലിക്കുന്നത്. അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പംതന്നെ വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ശുചിയാക്കാന്‍ മണി പ്ലാന്റിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇതാണ് മണി പ്ലാന്റിനെ വീടിനകത്തെ അരുമസസ്യമാക്കി മാറ്റുന്നത്‌. 

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാൽ ഫലം വിപരീതമാകും എന്നും പറയുന്നുണ്ട്.  മണിപ്ലാന്റ് വീട്ടിൽ വളർത്തുന്നതിനും പ്രത്യേക സ്ഥാനങ്ങൾ ഉണ്ട്. വിപരീത ദിശയിൽ വന്നാൽ മറിച്ചായിരിക്കും ഫലം. 

money-paln-inside-house

വീടിനുള്ളിൽ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ ഇത് ഉത്തമമാണ്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുതെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു. നെഗറ്റീവ് എനര്‍ജിയുള്ള വശമാണ് ഇത്. കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗങ്ങളിൽ നട്ടാൽ ദമ്പതികൾ തമ്മിൽ സ്വരചേർച്ചയില്ലായ്മക്കു കാരണമാകും എന്നാണ് വിശ്വാസം. മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. നിത്യവും പരിപാലിക്കുക. പുറത്തുനിന്നു ആരെയും ഈ ചെടി മുറിക്കുവാൻ അനുവദിക്കരുത്.

ശ്രദ്ധയോടെ വേണം മണി പ്ലാന്റ് പരിപാലിക്കാന്‍. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായതിനാല്‍ ജനലിന് സമീപത്ത് മണി പ്ലാന്റ് വളര്‍ത്തുന്നതാണ് നല്ലത്. ചട്ടിയില്‍ അല്ലാതെ അലങ്കാരകുപ്പികളില്‍ വെള്ളം നിറച്ചും ചിലര്‍ മണി പ്ലാന്റ് വയ്ക്കാറുണ്ട്‌. ജോലിസ്ഥലങ്ങളിലും മണി പ്ലാന്റ് പരിപാലിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. അതുപോലെ മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ഊര്‍ജത്തെയാണ് കാണിക്കുന്നത്. വീട്ടിലെ സമ്പത്ത് ശോഷിച്ചു പോകുന്നതിന്റെ മുന്നറിയിപ്പായാണ് പലരും മണി പ്ലാന്റ് ഉണങ്ങി പോകുന്നതിനെ കാണുന്നത്. ശാസ്ത്രീയമായ അടിത്തറകള്‍ പറയാനില്ലെങ്കിലും മണി പ്ലാന്റ് ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ചുരുക്കത്തിൽ വെറുതെയൊരു മണി പ്ലാന്റ് വീട്ടിനുള്ളില്‍ കൊണ്ട് സ്ഥാപിച്ചത് കൊണ്ട് സമ്പത്ത് കുമിഞ്ഞു കൂടുമെന്ന ധാരണ ശരിയല്ല.

കറ്റാര്‍വാഴ

aloe-vera

ഔഷധസസ്യം കൂടിയായ കറ്റാര്‍വാഴ വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന സസ്യമാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാർവാഴ വയ്ക്കാവുന്നതാണ്. കറ്റാർവാഴ നടുമ്പോൾ ധാരാളം വെള്ളമൊഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടക്കിടെ പുറത്തുവെച്ചു വെയില്‍ കൊളളിക്കാനും ശ്രദ്ധിക്കുക.

സ്പൈഡർ പ്ലാന്റ്

spider-plant

എവിടെയും എങ്ങനെയും ഇവ വളരും. ചട്ടിയില്‍ തൂക്കാനായാലും നിലത്തു വയ്ക്കാനായാലും ഒക്കെ അനുയോജ്യം. ഏകദേശം ഇരുന്നൂറിലധികം തരത്തിലുണ്ട് ഇവ. ഇവയുടെ ഇലകള്‍ക്ക് വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും കഴിവുണ്ട്.

സാൻസവേരിയ

interior-plants-04

സ്നേക്ക് പ്ലാന്റ്  എന്നും ഇതിനു പേരുണ്ട്. ഇതിന്റെ നീളന്‍ ഇല കാരണം 'മദർ ഇൻലോസ് ടങ്' എന്നും വിളിക്കാറുണ്ട്.  തീരെ കുറഞ്ഞ പരിചരണം മതി, എന്നാലോ വായു ശുദ്ധമാക്കാന്‍ ഏറെ സഹായകവുമാണ് ഈ അലങ്കാരസസ്യം. മൂന്നോ നാലോ ആഴ്ച കൂടുമ്പോള്‍ നനച്ചാല്‍ പോലും ഇതിന് പ്രശ്നമില്ല. സാൻസവേരിയയുടെ വ്യത്യസ്തയിനങ്ങൾ വിപണിയിൽ ലഭിക്കും. വളരെ കുറച്ചു മാത്രം വെയിൽ ലഭിക്കുന്ന ഇടങ്ങളിലും സാൻസവേരിയ നന്നായി വളരും.

ചുരുക്കത്തിൽ വീടിനകത്ത്‌ പച്ചപ്പ് ഒരുക്കാനും ചൂട് കുറയ്ക്കാനും പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം ചെടികൾ സഹായിക്കും. അപ്പോൾ ഇന്നുതന്നെ ഇവ വീട്ടിൽ നട്ടോളൂ..

English Summary- Prosperity at House Newyear; Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA