വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ അക്വേറിയം; തെറ്റായി വയ്ക്കരുത്

aquarium-home
Representative Image
SHARE

വീട്ടിൽ ആകെയൊരു സ്വസ്ഥതക്കുറവ്, ചെയ്യുന്ന കാര്യങ്ങൾ ഒന്നും ശരിയായ രീതിയിൽ ഫലിക്കുന്നില്ല, എന്ത് ചെയ്താലും സ്വസ്ഥത ലഭിക്കാത്ത അവസ്ഥ, ഓഫീസിലാണെങ്കിലും സ്ഥിതി വിഭിന്നമല്ല, ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പള വർദ്ധനവോ പ്രശംസയോ ലഭിക്കുന്നില്ല, ജീവിതത്തിന്റെ ഒഴുക്ക് നഷ്ട്ടപ്പെട്ട അവസ്ഥ. ഇത്തരം ഒരവസ്ഥ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ ധാരാളം. എന്നാൽ ഇക്കാര്യത്തിന് പരിഹാരം വാസ്തുശാസ്ത്രം പറയുന്നുണ്ടെന്നു വിദഗ്ധർ.

വീട്ടിലും ഓഫീസിലും ഭാഗ്യം കൊണ്ട് വരാന്‍ അക്വേറിയത്തിനു സാധിക്കുമത്രേ. ചില്ലുപാത്രത്തിൽ വർണമത്സ്യത്തെ വളർത്തുക. എട്ട് സ്വര്‍ണമത്സ്യവും ഒരു കറുത്ത മത്സ്യവും ചേര്‍ന്ന് ഒമ്പതു മൽസ്യവുമാണ് അഭികാമ്യം. എന്നാൽ മത്സ്യത്തെ ഓഫീസിൽ വളർത്താൻ കഴിയാത്തവർക്ക് വേണമെങ്കിൽ അക്വേറിയത്തിന്റെ ചിത്രം വച്ചാലും മതിയാകും. വീട്ടിലാണ് എങ്കിൽ, സ്വീകരണമുറിയിലായി സജ്ജീകരിക്കുന്നതാണ് നല്ലത്. അടുക്കള, കുളിമുറി, ബെഡ്റൂം എന്നിവിടങ്ങളില്‍ അക്വേറിയം വയ്ക്കാന്‍ പാടില്ല എന്ന് പ്രത്യേകം തിരിച്ചറിയുക. ഇനി മത്സ്യങ്ങളിൽ ഒന്ന് ചത്തു പോകുകയാണ് എങ്കിൽ, ഉടൻ തന്നെ മറ്റൊന്നിനെ ഇട്ട് അക്വേറിയത്തിൽ ഒൻപത് മത്സ്യങ്ങളെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക. വീട്ടില്‍ ആര്‍ക്കെങ്കിലും വരാനുള്ള ദോഷങ്ങള്‍ മീന്‍ ചാകുന്നതിലൂടെ ഒഴിവായി പോകുന്നു എന്നാണ് വിശ്വാസം. സ്വീകരണ മുറിയുടെ കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ്  ഉത്തമമാണ്.

aquarium

ഇനി ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ്ഷുയി പറയുന്നത് എന്തെന്ന് നോക്കാം. വീട്ടിലുള്ള എല്ലാവർക്കും സന്തോഷമാണ് ഫെങ്ങ്ഷുയിയുടെ തത്ത്വം. വീട്ടിൽ ജലാശയം ഒരുക്കുന്നതിനെ കുറിച്ച് ഫെങ്ങ്ഷുയി എന്ത് പറയുന്നു എന്നുനോക്കാം. വീടിനു മുന്നിൽ ഒരു ചെറിയ ജലാശയം വളരെ നല്ലതാണ്. എന്നാൽ ഒരിക്കലും അത് വലിയ കുളം ആകാൻ പാടില്ല. കിഴക്കും വടക്കും മാത്രമേ വലിയ ജലസാന്നിധ്യം പാടുള്ളൂ. മറ്റുള്ള സ്ഥലങ്ങളിൽ കുളത്തിന് 41x49 ഇഞ്ചിൽ കൂടുതൽ വലുപ്പം പാടില്ല. ജലാശയത്തിൽ വെറുതെ വെള്ളം മാത്രം നിറച്ചിട്ടിരിക്കാൻ പാടില്ല. മത്സ്യവും ചെടികളും ഒക്കെയുണ്ടാകണം. ഫെങ്ങ്ഷുയിയിൽ മത്സ്യം സമൃദ്ധിയുടെ പ്രതീകമാണ്. അതിൽ പലതരം മീനുകൾ ഉപയോഗിക്കാൻ പാടില്ല. ഏയ്ഞ്ചൽ ഫിഷുകൾക്ക് ഫെങ്ങ്ഷുയിയിൽ പ്രാധാന്യം തീരെയില്ല.

aquarium

ബെഡ്റൂമിൽ യാതൊരു കാരണവശാലും വാട്ടർ ഫീച്ചറുകള്‍ വയ്ക്കരുത്. ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം ചെറിയ അക്വേറിയമാണ്. ഇതിന്റെ വലുപ്പം വളരെ വലുതാവാൻ പാടില്ല. ഒമ്പത് മീനുകൾക്ക് കഴിയാനുള്ള സ്ഥലം മതിയാവും ടാങ്കിന്റെ വലുപ്പം.ഫിഷ് ടാങ്ക് വയ്ക്കുമ്പോള്‍ വെള്ളം ഓക്സിജനേറ്റ് ചെയ്യാൻ മറക്കണ്ട.

ലിവിങ് റൂമിലും ഡൈനിങ് റൂമിലും വാട്ടർ ഫീച്ചറുകൾ വയ്ക്കാം. വാട്ടർ ഫീച്ചർ എന്നു പറയുമ്പോള്‍ ഫിഷ് ബൗളും ഫൗണ്ടനുകളും കുളങ്ങളും മാത്രമല്ല, അവയുടെ പെയിന്റിങ്ങുകളും വളരെ പ്രധാനമാണ്. ബെഡ്റൂമിൽ ജലാശയങ്ങളുടെ പെയിന്റിങ്ങുകള്‍ ഒരിക്കലും ഉപയോഗിക്കരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA