വീട് വാങ്ങാനോ വിൽക്കാനോ തടസ്സം? ഫെങ്ങ്ഷുയിയിൽ പരിഹാരമുണ്ട്

fengshui-home
SHARE

വളരെക്കാലമായി ഗൃഹവും, വസ്തുക്കളും വിൽപ്പന നടക്കുന്നില്ല എന്ന് ചില വ്യക്തികളുടെ പരാതികൾ ഉണ്ട്. അതിന് ചൈനീസ് ഫെങ്ഷുയി ഒരുവഴി കാണുന്നു. വിശ്വാസമുള്ളവർക്ക് മാത്രമാണ് ഇത് പ്രസക്തമാവുക.

അഞ്ച് മൂലധാതുക്കളെ വേണ്ടവണ്ണം ഉപയോഗപ്പെടുത്തി ഇവയുടെ വിൽപന ശീഘ്രഗതിയിൽ നടക്കുന്നതാണ്. ഫെങ്ഷുയി പ്രകാരം ഏറെ ചിലവുകൾ ഇല്ല. ഇവയുടെ ക്രയവിക്രയങ്ങള്‍ നടത്താന്‍ സാധിക്കും. നല്ല വിലയ്ക്ക് ശരിയായ നേരത്ത് സ്വത്ത് വിൽക്കുന്നതിന് കഴിയുന്നതാണ്. 

1. വീടിന്റെ ഉദ്യാനത്തിൽ നിന്ന് കുറച്ച് മണ്ണ് അല്ലെങ്കിൽ വീട്ടിൽ നിന്ന് ഒരു ഇഷ്ടികക്കഷണം.

2. ലോഹം കൊണ്ടുള്ള ഉപകരണം

3. ചെറിയ ഒരു തടിക്കഷണം എന്നിവ എടുക്കുക

ഇവയെല്ലാം ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ് ഒഴുകുന്ന വെള്ളത്തിൽ മുക്കിയശേഷം വീടിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചുവയ്ക്കുക. സ്ഥലം ക്ഷണത്തിൽ വിൽപ്പന നടക്കും. വിൽപ്പന നടക്കുന്ന സമയം ചുവന്ന തുണിയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന സാധനങ്ങൾ ഒഴുകുന്ന നദിയിലൊഴുക്കുക. യാതൊരു കാരണവശാലും അഴുക്കു വെള്ളം ഒഴുകുന്ന കനാലിലോ കടലിലോ ഇവ ഒഴുക്കരുത്.

കൂടാതെ ഗൃഹങ്ങൾ ക്ഷണത്തിൽ വിൽക്കുന്നതിനു ടിബറ്റൻ മണിയുടെ നാദം (കേരളത്തിലെ മണിയും) മതി, ഗൃഹത്തിന്റെ ഏതു ദിക്കിലും മുഴുകുന്നതും നല്ലതായിരിക്കും. (താമസിക്കുന്ന ഗൃഹത്തിന്റെ ദോഷങ്ങൾ മാറ്റി നന്മ വരുന്നതിനായും ഇത് നല്ലതായി കാണുന്നു.

വിദേശവാസം ആഗ്രഹിക്കുന്നവർ പ്രധാനമായും വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗം (ധനുരാശിയിൽ) ഊർജ്ജവൽക്കരിക്കുകയാണ് ചെയ്യേണ്ടത്. ഈ ഭാഗത്ത് വിമാനങ്ങളുടെ പടങ്ങൾ സ്ഥാപിക്കുക, വിൻചെയിം മണി തൂക്കുക. വിൻ ചെയിം മണി തൂക്കുമ്പോൾ ജനനവർഷങ്ങളുടെ കണക്കനുസരിച്ച് സ്ഥാപിക്കുന്നത് ഉചിതം. ആറ് കുഴലുകൾ ഉള്ള ഒരു മണി തൂക്കുന്നത് നല്ലതാണ്. ഫെങ്ഷുയി ഉപയോഗപ്പെടുത്തി യാത്രാവേളയിൽ സൗഭാഗ്യം നേടാൻ കഴിയും.

യാത്രാഭാഗ്യം പ്രവർത്തനക്ഷമമാകുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം ശംഖ് ഉപയോഗിക്കുകയാണ്. ശംഖ് താങ്കളുടെ മെത്തയ്ക്കടിയില്‍ വയ്ക്കുക. ശുഭയാത്ര ഉണ്ടാകുന്നതിനു യാത്ര പുറപ്പെടുന്നതിനു മുമ്പായി പാടുന്ന പാത്രത്തിൽ മുട്ടി മണി മുഴക്കുക. മനസുഖവും നൽകുന്നതാണ് മണി.

English Summary- Fengshui for Prosperity in House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA