വീട്ടിൽ ഒരിക്കലും ഈ 6 ചിത്രങ്ങൾ വയ്ക്കരുത്; ഉണ്ടെങ്കിൽ മാറ്റിക്കോളൂ

photos-inside-home
SHARE

ഈ പ്രപഞ്ചത്തിലെ ഊർജത്തിനു മനുഷ്യരിൽ വലിയ സ്വാധീനമുണ്ട്. നല്ലതും ചീത്തയുമായ ഊർജത്തെ മനുഷ്യശരീരം തിരിച്ചറിയുന്നുണ്ട്. ചി‌ല വ്യക്തികളുടെ സാമീപ്യം സന്തോഷം തരുന്നെങ്കിൽ മറ്റു ചിലരെ കാണുന്നതുതന്നെ അരോചകമാകുന്നതും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ ചുറ്റുമുള്ള വസ്തുക്കൾക്ക് നമ്മെ സ്വാധീനിക്കാനാവും. വീട്ടിലെ ഫർണിച്ചറും പെയ്ന്റിങും അലങ്കാര വസ്തുക്കളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. സമ്മാനം നൽകുമ്പോഴും ചില വസ്തുക്കൾ ഒഴിവാക്കണം. വീട്ടിലെ ചില അലങ്കാര വസ്തുക്കൾ നെഗറ്റീവ് ഊർജത്തെ വീട്ടിൽ ക്ഷണിച്ചു വരുത്തുന്നതുകൊണ്ട് അവ ഒഴിവാക്കണമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. വീട്ടിൽ അലങ്കാരത്തിനുപയോഗിക്കുന്ന ചില ചിത്രങ്ങളും ഇതിൽപ്പെടുന്നു. അവയിൽ എട്ടു ചിത്രങ്ങളെപ്പറ്റിയാണ് താഴെ പറയുന്നത്.

1. മുങ്ങി താഴുന്ന കപ്പലിന്റെ ചിത്രം

sinking-ship2

വീട്ടിലും ജോലിസ്ഥലത്തും ഇത്തരത്തിൽ മുങ്ങിതാഴുന്ന കപ്പലിന്റെ ചിത്രം ദൗർഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

2. വെള്ളച്ചാട്ടം, നദി ചിത്രങ്ങൾ

ഒഴുകുന്ന വെള്ളം അസ്ഥിരതയുടെ സൂചനയായിട്ടാണ് കരുതപ്പെടുന്നത്. വീട്ടിൽ പണവും ആരോഗ്യവും ഐശ്വര്യവും ശാശ്വതമാകാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ വേണ്ട!.

3. ആക്രമണകാരികളായ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ

violent-animals4.jpg.image.784.410

രൗദ്രഭാവവുമായി നിൽക്കുന്ന വന്യമൃഗങ്ങളുടെ ചിത്രങ്ങൾ കാണുക രസകരമാണെങ്കിലും വീടിന്റെ ചുവരുകളിൽ ഇത്തരത്തിലുള്ള ചിത്രങ്ങൾ വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നു. ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾക്ക് കാരണമാകുമെന്ന് കരുതപ്പെടുന്നു.

4. താജ്മഹൽ

tajmahal

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ രൂപഭംഗിയിൽ ഒന്നാമതാണെങ്കിലും ഒരു ശവകുടീരമാണെന്നതു കൊണ്ടു വീടിനുള്ളിൽ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ ശവകുടീരങ്ങളുടെ ചിത്രങ്ങൾ വയ്ക്കാറില്ലല്ലോ? 

5. ദു:ഖിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ

crying-child6

കുഞ്ഞുങ്ങൾ കരയുന്ന ചിത്രങ്ങൾ ചുമരുകൾക്ക് അലങ്കാരമാക്കാതിരിക്കുന്നതാണ് ഭാഗ്യാനുഭവങ്ങൾക്ക് നല്ലത്.

6. മാജിക്ക്, യുദ്ധ ചിത്രങ്ങൾ

magic7

വാസ്തുവനുസരിച്ച് യുദ്ധചിത്രങ്ങൾ, മന്ത്രവാദം,പ്രേത എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങൾ  വീട്ടിൽ സൂക്ഷിക്കുന്നത് മന:ശാന്തികെടുത്താൻ കാരണമാകുമെന്ന് കരുതപ്പെടുന്നു.

English Summary- Avoid these Pictures at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA