ADVERTISEMENT

വീട്ടില്‍ നട്ടുവളര്‍ത്തുന്ന മരങ്ങള്‍ക്ക് സമ്പത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കുമോ? സാധിക്കും എന്ന് തന്നെയാണ് വാസ്തുശാസ്ത്രം പറയുന്നത്. വീടിനുള്ളില്‍ ചില ചെടികള്‍ നട്ടു വളര്‍ത്തിയാല്‍ സമ്പത്ത് വർധിക്കും എന്ന വിശ്വാസം പോലെതന്നെയാണ് വീടിനു പുറത്തു നടുന്ന മരങ്ങളും.  ചില പ്രത്യേക മരങ്ങള്‍ ചില പ്രത്യേക ദിശകളില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം ഏറെ ഗുണകരമാണ്. ഇതു സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം.

ഏതൊക്കെ മരങ്ങള്‍ ആണ് വാസ്തുപ്രകാരം വീടിനു പുറത്തു വയ്ക്കാന്‍ സാധിക്കുന്നത്‌ എന്ന് നോക്കാം.

തുളസി - ഐശ്വര്യത്തിന്റെ പ്രതീകമാണ് തുളസി. ഔഷധസസ്യവും കൂടിയാണ് ഇതെന്ന് ഓര്‍ക്കുക. ഒരു തുളസിതറ ഇല്ലാത്ത വീടുകള്‍ പണ്ട് ചുരുക്കമായിരുന്നു. അത്രത്തോളം പ്രാധാന്യം ആയിരുന്നു പണ്ടുള്ളവര്‍ തുളസിക്ക് നല്‍കിയിരുന്നത്. വീടിന്റെ കിഴക്ക് ഭാഗമാണ് തുളസി നടാന്‍ ഏറ്റവും നല്ലത്.

thulasi-plant

നെല്ലി - വീടിന്റെ വടക്കുഭാഗത്തു മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കുന്നത് നല്ലതാണ്. മറ്റു ഭാഗങ്ങൾ അത്ര നല്ലതല്ല.

കണിക്കൊന്ന - സ്ഥാനം നോക്കി വയ്ക്കേണ്ട മരമാണ് കണിക്കൊന്ന. വീടിന്റെ വടക്ക്കിഴക്ക് മൂലയാണ് കണിക്കൊന്നയുടെ സ്ഥാനം. 

വാഴ - കൃഷിക്ക് മാത്രമല്ല വീടിന്റെ ഐശ്വര്യത്തിനും വാഴ നല്ലതാണ്. വീടിനു ചുറ്റും വാഴയും കവുങ്ങും നടാം.

കൂവളം - ശിവപാർവ്വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവികവൃക്ഷമാണ് കൂവളം. വീടിന്റെ തെക്ക് ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൂവളം നടാം.

മഞ്ഞള്‍ - പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. അതുപോലെ കിഴക്കു ഭാഗത്തു തുളസിയോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ വളർത്തുക.

പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം- ഇവയെല്ലാം ഐശ്വര്യം നല്‍കുന്ന മരങ്ങള്‍ ആണ്. കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നല്‍കും.

English Summary- Trees for Prosperity in House Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com