കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫെങ്ങ്ഷുയി! ഇവ പരീക്ഷിച്ചു നോക്കൂ

fengshui-crystal
SHARE

ഫെങ്ങ്ഷുയി പ്രകാരം വീടിന്റെ തെക്കുപടിഞ്ഞാറ് മൂല 'സ്നേഹത്തിന്റെ കോൺ' എന്നാണ് പറയുന്നത്. കല്യാണപ്രായമായ കുട്ടികൾക്ക് കല്യാണം നടക്കാതെ വരിക, അമ്മമാർക്ക് അസുഖം ബാധിക്കുക. ഒക്കെ ഈ ദിശയ്ക്ക് ക്രമഭംഗം ഉണ്ടായാൽ വരുന്ന കാര്യങ്ങളാണ്. ക്രിസ്റ്റലുകൾ വളരെ ശക്തിയുള്ള രീതിയിൽ ഫെങ്ങ്ഷുയിയിൽ ഉപയോഗിക്കുന്നു. തെക്കുപടിഞ്ഞാറ് ബെഡ്റൂമിലും ലിവിങ് റൂമിലും ക്രിസ്റ്റൽ വയ്ക്കുന്നത് വളരെ നല്ലതാണ്.  ഇവിടെ ഉപയോഗിക്കുന്ന ക്രിസ്റ്റലിനൊപ്പം പ്രകാശമുള്ള ഒരു ലൈറ്റ് കൊടുക്കുകയാണെങ്കിൽ ആ മുറി കൂടുതൽ ഊർദഭരിതമാക്കാം. ക്രിസ്റ്റൽ ഷാൻഡ്‍ലെർ വയ്ക്കാൻ ഏറ്റവും യോജ്യം ഈ മൂലയാണ്. പക്ഷേ ക്രിസ്റ്റൽ തന്നെ വേണമെന്നില്ല. ഇവിടെ ബാത്ത്റൂം വരാതെ സൂക്ഷിക്കണം. ബാത്ത്റൂം മാറ്റാൻ സാധിച്ചില്ലെങ്കിൽ അത് തീർച്ചയായും ഉപയോഗിക്കാതിരിക്കുക. ഈശ്വരന്റെ ഇച്ഛ മറികടക്കാൻ പറ്റില്ല. പക്ഷേ, ഭഗവാനെല്ലാത്തിനും മുമ്പേ ഒരു ചെറിയ ‘ക്ലൂ’ തരാറുണ്ട് എന്നതാണ് വാസ്തവം.

ഏത് പ്രകാശമുള്ള ലൈറ്റും ദിവസേന മൂന്നു മണിക്കൂർ പ്രകാശിപ്പിച്ചാൽ തുല്യഫലം ലഭിക്കും. ഇതു ബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായകരമാവും. ആവശ്യമില്ലാതെ ഒരുപാട് ലൈറ്റുകൾ കൊടുക്കരുത്. ഹാലജൻ ബൾബുകളും സ്പോട്ട് ലൈറ്റും ഒന്നും നല്ല ഫെങ്ങ്ഷുയി നൽകുന്നവയല്ല. 

fengshui

കല്യാണം കഴിയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തെക്കു പടിഞ്ഞാറ് വൃത്തിയാക്കി മുകളിൽ പറഞ്ഞ ക്രമീകരണം ചെയ്ത ശേഷം ഫലം പരിശോധിക്കാവുന്നതാണ്. ഒപ്പം ഭൂമി ഊർജം (Earth energy) അധികമുള്ള ഈ ദിക്കിൽ അതിനെ പ്രതിനിധീകരിക്കുന്ന വലിയ ഉരുളൻ കല്ലുകൾ വയ്ക്കാം. ചൈനീസ് ഇണത്താറാവുകളെ ഇവിടെ വയ്ക്കുന്നത് ശുഭകരമാണ്.  ഒപ്പം ആ വീട്ടിലെ ദമ്പതിമാരുടെ ചിത്രവും വയ്ക്കുക. ഇവ ചെയ്താൽ തീർച്ചയായിട്ടും വ്യത്യാസങ്ങൾ വരും.


വിവരങ്ങൾക്ക് കടപ്പാട് 

സമ്പത്തിനും സൗഭാഗ്യത്തിനും ഫൂ ഷ്വേ 

English Summary- Fengshui Crystals for Propserity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA