വീട്ടിൽ പ്രശ്നങ്ങൾ ഒഴിയുന്നില്ലേ? കാരണം കണ്ടെത്താം; പരിഹാരമായി ഫെങ്‌ഷുയി

home-tips
Representative Image
SHARE

ഫെങ്ങ്ഷുയിയിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് പൂമുഖവാതിൽ അഥവാ പ്രധാനവാതിൽ. പ്രധാന വാതിലിന്റെ ഊർജം ശരിയാണെങ്കിൽ പകുതിയിലധികം കാര്യങ്ങൾ ശരിയായതിന് തുല്യമാണ്. പ്രധാന വാതില്‍ എപ്പോഴും സുരക്ഷിതമായിരിക്കണം.

പ്രധാന വാതിലിന് മുകളിലായി ചെറിയ ഒരു കൂര അത്യാവശ്യമാണ്. കൂടുതൽ വീടുകളിലും സിറ്റൗട്ട് കഴിഞ്ഞ് പ്രധാന വാതിൽ വരുന്നതിനാൽ അവ സുരക്ഷിതമാണ്. പ്രധാനവാതിൽ കാതലുള്ള തടികൊണ്ടുള്ളതായിരിക്കണം. എത്രയധികം ഈടുള്ള തടി ഉപയോഗിക്കുന്നുവോ അത്രയധികം നല്ലത്. ഗ്ലാസ് ഡോറുകൾ വീടിന് ഉത്തമമല്ല. ബ്രാസു കൊണ്ടുള്ള അലങ്കാരപ്പണികൾ വളരെ നല്ലതാണ്. പ്രധാന വാതിലിന്റെ കോമ്പസ് ദിശ വളരെ പ്രാധാന്യമർഹിക്കുന്നു.

സിംബോളിക് ഫെങ്ങ്ഷുയി പ്രകാരമുള്ള സംരക്ഷണം ഒരുപാട് ഗുണകരമാണ്. ഏതെങ്കിലും കോമ്പസ് ദിശ അപകടകരമാകുമെങ്കിൽക്കൂടി ഒരു പരിധിവരെ അത് മാറാൻ ബ്രാസ് അലങ്കാരങ്ങൾ സഹായിക്കും.

main-door-vasthu-845

പ്രധാന വാതിൽ അകത്തേക്കു മാത്രമേ തുറക്കുവാൻ പാടുള്ളൂ. പൂമുഖ വാതിലിനെ വീടിന്റെ മുഖമായാണ് കണക്കാക്കുക. സ്ലൈഡിങ് വാതിലുകൾ പൂമുഖത്തിൽ ഉപയോഗിക്കുന്നത് നല്ലതല്ല. വാതിലിന് വെളിയിൽ ഇടുന്ന ചവിട്ടികൾ എപ്പോഴും വീടിന് വെളിയിൽത്തന്നെ ഇടണം. ഒരിക്കലും അവ വീടിനകത്തേക്ക് ഇടാൻ പാടില്ല. ഒരിക്കലും ചവിട്ടിയിൽ പേരുകളും മറ്റും ഉണ്ടാവാൻ പാടില്ല.രണ്ടു പാളി ഉത്തമം

Door

പ്രധാന വാതിലിനു രണ്ടു പാളി കതകുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ഒറ്റ വാതിലിനേക്കാൾ ഐശ്വര്യപ്രദവും ഭംഗിയുള്ളതും ആയിരിക്കും. ബംഗ്ലാവുകൾക്കും പഴയ കൊട്ടാരങ്ങൾക്കും എല്ലാം ഈ പ്രത്യേകത ഉണ്ടായിരുന്നു. രണ്ടു പാളികൾക്കും ഒരേ അളവ് ആകുന്നതാണ് നല്ലത്. ഇനി അഥവാ ഒരെണ്ണം വലുതായാൽ പതിവായി തുറക്കുന്നത് വലിയ വാതിലായിരിക്കാൻ ശ്രദ്ധിക്കണം.

വിനാശകരമായ ഊർജത്തെ തടയുക(Killing Energy)

പ്രധാന വാതിലിലേക്ക് വിനാശകരമായ ഊർജം– കില്ലിങ് എനർജി കടന്നു വരാൻ സാധ്യതയുണ്ട്. എങ്ങനെ എന്ന് പരിശോധിക്കാം.

വിഷാസ്ത്രം (poison arrow) എന്നാണ് ഈ വിനാശ ഊർജത്തെ പറയുക. ‘പോയ്സൺ ആരോ’ വരികയാണെങ്കിൽ ഒരിക്കലും ആ വീട്ടിൽ നല്ല ഫെങ്ങ്ഷുയി ഉണ്ടായിരിക്കുകയില്ല. നിറങ്ങളും ദിശകളും അളവുകളും എല്ലാം ശരിയാണെങ്കിൽക്കൂടി ഒരൊറ്റ പോയ്സൺ ആരോ ഉണ്ടെങ്കിൽ എല്ലാ നല്ല ഫെങ്ങ്ഷുയിയും അത് നശിപ്പിക്കും. പുറത്തു നിന്നും വരുന്ന വിഷാസ്ത്രത്തെ ഇല്ലാതാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അങ്ങനെ നേർക്കു വരുന്ന വിഷാസ്ത്രത്തെ മാറ്റാൻ പറ്റാത്തതാണ് ഏറ്റവും നല്ലത്. വാതിൽ അവിടെ നിന്നു മാറ്റുകയോ ഇല്ലെങ്കിൽ മറ്റൊരു വാതിലുപയോഗിക്കുകയോ ചെയ്യാം. റോഡിനഭിമുഖീകരിച്ച് ഒരു പക്വ മിറർ വയ്ക്കുകയോ അഞ്ച് റോഡുള്ള ഒരു മെറ്റൽ വിൻഡ് ചൈം (wind chime) തൂക്കുകയോ ചെയ്യാം.പക്വ മിറർ

pakva-mirror


എട്ടു വശങ്ങളുള്ള മിറർ വീടിനു മുകളിൽ വയ്ക്കുന്നത് വളരെ ശക്തിയുള്ള ഒരു ഫെങ്ങ്ഷുയി പരിഹാരമാണ്. ഈ പക്വയെ ‘യിൻ പക്വ’ എന്നാണ് പറയുക. അതിന്റെ ശക്തി അതിൽ എട്ടു വശങ്ങളിലും വച്ചിരിക്കുന്ന ട്രൈഗ്രാമിനെ ആസ്പദമാക്കി യാണ്. നടയ്ക്കു നേരേ വയ്ക്കുന്ന മിറർ, കോൺവെക്സോ കോൺകേവോ ആകാം. രണ്ടും ഒരു പോലെ പ്രയോജനം ഉള്ളതാണ്. എന്നാൽ പക്വമിറർ വീടിനു പുറത്തു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വീടിനകത്തും ഓഫിസിനുള്ളിലും ഒരിക്കലും ഇതുപയോഗിക്കരുത്. വീടിനകത്തുപയോഗിച്ചാൽ വീടിനുള്ളിലെ എല്ലാ നല്ല ഫെങ്ങ്ഷുയിയും അത് നശിപ്പിക്കും.

പക്വ മിറർ ഉപയോഗിക്കുന്നത് ഒരിക്കലും അടുത്തുള്ള വീടുകൾക്ക് ബുദ്ധിമുട്ടാവരുത്. നമ്മുടെ വീടിനെതിർവശം വേറൊരു വീടാണെങ്കിൽ പക്വ മീറ്റർ ഒരിക്കലും ഉപയോഗിക്കാതിരിക്കുക. ഇതിനു പകരമായിട്ടുള്ള പരിഹാരങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. നമ്മുടെ ഫെങ്ങ്ഷുയി കറക്ഷൻ ഒരു തരത്തിലും മറ്റുള്ളവർക്ക് ഒരുപദ്രവമാകാൻ പാടില്ല. നമുക്കു നല്ലതു വരാൻ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ഒരു നല്ല ആശയമല്ല.

English Summary- Fengshui and Main door for Prosperity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA