ADVERTISEMENT

ഒരിക്കലും ടോയ്‍ലറ്റുകൾ അമിതമായി അലങ്കരിക്കുവാൻ പാടില്ല. പലർക്കും ബാത്ത്റൂം മോടി കൂട്ടുന്നത് ഒരു പ്രസ്റ്റീജിന്റെ പ്രശ്നമാണ്. നമ്മെ ഏറ്റവുമധികം ഉപദ്രവിക്കുന്ന ചീത്ത ഫെങ്‌ഷുയി ബാത്‌റൂമിൽ നിന്നുമാണ് വരുന്നത്. വളരെ വലിയ ബാത്ത്റൂമും ടോയ്‍ലറ്റും നല്ലതല്ല. ഏതു ഭാഗത്താണെങ്കിലും ടോയ്‍ലറ്റ് ഒരു ബാധ തന്നെയാണ്. ഏതു തരം ദോഷമാണെന്ന് വീടിന്റെ ഏതു ഭാഗത്തായിട്ടാണ് ബാത്ത്റൂം വരുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

പണ്ട് കാലങ്ങളിൽ അറ്റാച്ച്ഡ് ബാത്ത്റൂം എന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. വീടിനു വളരെ ദൂരെയായിട്ടായിരുന്നു ഇവയുടെ സ്ഥാനം. ഇന്ന് അതേപ്പറ്റി നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. അധികം ശ്രദ്ധിക്കാനിടയുള്ള സ്ഥലത്ത് വരാതെ വേണം ടോയ്‍ലറ്റ് ഉണ്ടാക്കേണ്ടത്. എപ്പോഴും ബാത്ത്റൂമിന്റെ വാതിലുകൾ അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കലും പൂക്കളും പെയിന്റിങ്ങുകളും കൊണ്ട് ബാത്ത്റൂം അലങ്കരിക്കാതിരിക്കുക. ടോയ്‍ലറ്റിൽ ആന്റിക്കുകളും സിംബലുകളും നല്ല പൂക്കളും വയ്ക്കുക വഴി നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് നമ്മള്‍ സ്വയം മുടക്കം വരുത്തുകയാണ്.

Large modern bathroom
Large modern bathroom

ഒരു ചെറിയ അനുഭവം പറയാം. വളരെ നാളായി കല്യാണം നടക്കാതിരുന്ന ഒരു കുട്ടിയുടെ വീട്ടിൽ പോകാനിടയായി. എല്ലാം കൊണ്ടും സന്തുഷ്ട കുടുംബം. കല്യാണം മാത്രം നടക്കുന്നില്ല. ഇന്ത്യയിൽത്തന്നെ അറിയപ്പെടുന്ന കുടുംബം. അവരുടെ ബാത്ത്റൂം സാധാരണ ബെഡ്റൂമിൽ നിന്നും രണ്ടിരട്ടി വലുപ്പം ഉണ്ടായിരുന്നു. ആദ്യമായാണ് ടേബിളും കസേരകളുമുള്ള ബാത്ത്റൂം ഞാൻ കാണുന്നത്. ഒരു കാരണവശാലും അത് മാറ്റാൻ അവർ തയ്യാറായില്ല. എന്റെയല്ല ആവശ്യം, ഗുണം നിങ്ങൾക്കു തന്നെയാണെന്നു പറഞ്ഞു മനസ്സിലാക്കി. ഏതുവിധേനയും ആ കുട്ടിയുടെ റൂം കല്യാണം നടക്കുന്നതുവരെയെങ്കിലും മാറ്റണമെന്നു പറഞ്ഞു. ഒടുവിൽ അവർ വഴങ്ങി. വളരെ താമസിക്കാതെ കല്യാണം നടക്കുകയും ചെയ്തു.

ഈയടുത്തിടയ്ക്ക് ആ അമ്മ വീണ്ടും വിളിച്ചിരുന്നു. നാല് വർഷമായി കുട്ടികളൊന്നും ആയിട്ടില്ല. എനിക്കുറപ്പുള്ള കാര്യമാണ്. ആ കുട്ടി അവളുടെ പഴയ റൂം തന്നെയാവും ഉപയോഗിക്കുക. എല്ലാ സൗകര്യവും ഉണ്ടാകുമ്പോൾ ചില കാര്യങ്ങൾ നമ്മൾ മറക്കും. അതൊക്കെ തീർച്ചയായും നാം ശ്രദ്ധിക്കണം.

വിവരങ്ങൾക്ക് കടപ്പാട് 

മിനി രാജീവ് 

സമ്പത്തിനും സൗഭാഗ്യത്തിനും ഫൂ ഷ്വേ 

English Summary- Fengshui in Daily Life





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com