ADVERTISEMENT

വീടുകളില്‍ ഭാഗ്യം കൊണ്ട് വരുന്ന നിരവധി കാര്യങ്ങളെ കുറിച്ച് ചൈനീസ്‌ വാസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയി പറയുന്നുണ്ട്. അതില്‍ ഒന്നാണ് കാറ്റില്‍ ആടുമ്പോള്‍ പരസ്പരം മുട്ടി നനുത്ത മണിനാദം ഉണ്ടാക്കുന്ന പൊള്ളയായ ലോഹ കുഴലുകള്‍ അഥവാ വിന്‍ഡ് ചൈമുകള്‍. ഭവനത്തിന്റെ മുൻവാതിലിനു മുമ്പിലായാണ് പലരും വിൻഡ് ചൈമുകൾ ഇടാറുള്ളത്. അതിഥികൾ വരുമ്പോൾ സ്വാഭാവികമായും ഈ മണികൾ മുഴക്കുകയും നാദം പുറത്തേക്ക് വരികയും ചെയ്യും. ഇപ്രകാരം നാദം മുഴക്കി കയറിവരുന്ന അതിഥികൾ ശുഭകരമായ കാര്യങ്ങളുടെ വക്താക്കളായിരിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ ഇത് ഭാഗ്യം കൊണ്ടുവരാന്‍ കൃത്യമായിത്തന്നെ ഇടണം. ഇതിന് ചില നിയമങ്ങളുമുണ്ട്

വീടുകളില്‍ അഞ്ചു കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണ് തൂക്കേണ്ടത്. ഇത് ദൗര്‍ഭാഗ്യം അകറ്റും. ആറ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം ആണെങ്കില്‍ അത് വടക്ക് പടിഞ്ഞാറേ കോണില്‍ ആണ് തൂക്കേണ്ടത്. ഏഴ് കുഴലുകള്‍ ഉള്ള വിന്‍ഡ് ചൈം പടിഞ്ഞാറ് ഭാഗത്ത് തൂക്കിയിടുന്നത് ഉത്തമം ആണ്. വീട്ടില്‍ ഏത് കോണിലും വിന്‍ഡ് ചൈം തൂക്കാന്‍ പാടില്ല. ശരിയായ രീതിയില്‍ അല്ലാതെ തൂക്കിയാല്‍ അവ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണു ഫെങ്ങ് ഷൂയി അനുശാസിക്കുന്നത്.

6, 7, 8,9 എന്നിങ്ങനെ തൂക്കമുള്ള വിന്‍ഡ് ചൈമാണ് ഏറ്റവും നല്ലത്. വീടിന്റെ പ്രവേശനകവാടത്തിലായാണ് ഇത് തുക്കിയിടേണ്ടത്. വീടിനുള്ളില്‍ തൂക്കിയാല്‍ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തണം. ഇതിന്റെ വടികള്‍ കാറ്റിലാടുകയും സ്വരമുണ്ടാക്കുകയും വേണം. കാറ്റില്‍ ആടുമ്പോള്‍ പരസ്പരം മുട്ടി നനുത്ത മണിനാദം ഉണ്ടാക്കുന്ന പൊള്ളയായ ലോഹ കുഴലുകള്‍ അഥവാ വിന്‍ഡ് ചൈമുകള്‍ പലതരത്തിലും നിറത്തിലും ലഭ്യമാണ്. വില കൂടിയതും വില കുറഞ്ഞതും ഉണ്ട്. 

സാധാരണയായി ഇവ നിർമിക്കുന്നത് പൊള്ളയായ സ്റ്റീൽ, മരം, നീളമുള്ള ചെമ്പ് ദണ്ഡുകൾ എന്നിവ കൊണ്ടാണ്. വിൻഡ്ചൈമിൽ നിന്നും പ്രവഹിക്കുന്ന അനുകൂലമായ ഊർജത്തെ 'ചി' എന്നാണ് ഫെങ്ഷുയി വിളിക്കുന്നത്. ഈ ഊർജത്തിനു ഒരു വ്യക്തിയുടെ ആരോഗ്യം, സന്തോഷം, സൗഭാഗ്യം എന്നിവയെയെല്ലാം സ്വാധീനിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

ലോഹത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈമുകൾ വടക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ ഇടുന്നതാണ് ഉത്തമം. പ്രധാനമായും കിഴക്ക്, തെക്കു കിഴക്കൻ ഭാഗങ്ങളിലാണ് മരത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈമുകൾ ഇടേണ്ടത്.

പ്രശസ്തിയും അംഗീകാരവും ആഗ്രഹിക്കുന്നവരാണെങ്കിൽ ഭവനത്തിന്റെയോ ഓഫീസിന്റെയോ തെക്കുഭാഗത്തായാണ് വിൻഡ് ചൈം തൂക്കിയിടേണ്ടത്. ഇപ്രകാരം ചെയ്യുന്നത് ഗൃഹത്തിലും ഓഫീസിലും അനുകൂലമായ അന്തരീക്ഷവും സമാധാനവും നിലനിൽക്കുന്നതിനും സഹായകരമാണ്. ഫെങ്‌ഷുയി പ്രകാരം ഒമ്പത് എന്ന അക്കം ബന്ധപ്പെട്ടിരിക്കുന്നത് തെക്കുഭാഗവുമായാണ്. അതുകൊണ്ടുതന്നെ ഒമ്പതു ദണ്ഡുകളുള്ള, മരത്തിൽ നിർമിച്ചിരിക്കുന്ന വിൻഡ് ചൈം തൂക്കിയിടാനായി തെരഞ്ഞെടുക്കേണ്ടത് തെക്കു ഭാഗമാണെന്ന കാര്യത്തിൽ രണ്ടാമതൊരു ആലോചനയുടെ ആവശ്യമില്ല.

English Summary- Wind Chimes for Prosperity at House; Fengshui

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com