വീട്ടിലെ പ്രശ്‌നങ്ങൾ അകറ്റാൻ ചൈനീസ് ഭാഗ്യനാണയങ്ങൾ!

feng4
SHARE

ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിൽ ചൈനീസ് നാണയങ്ങൾക്കുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. മധ്യത്തിൽ ചതുരസുഷിരമുള്ള മൂന്ന്, ആറ്, ഒൻപത് നാണയങ്ങളിൽ കടുത്ത ചുവന്ന റിബൺ ബന്ധിച്ച് പണപ്പെട്ടിയിലും, ലോക്കറിലും, മണിപേഴ്സിലും സൂക്ഷിക്കാവുന്ന സൗഭാഗ്യ നാണയ സഞ്ചയങ്ങളാണ് ഫെങ്ങ്ഷൂയി നാണയങ്ങൾ. മൂന്ന് നാണയങ്ങളുടെ ബാന്ധവത്തെ മൂന്ന് സ്വർഗങ്ങളുടെ അഭിവൃദ്ധിയെ പ്രതിനിധാനം ചെയ്യുമ്പോൾ, ആറ് നാണയങ്ങൾ സ്വർഗീയ സൗഭാഗ്യത്തേയും, ഒൻപത് നാണയങ്ങൾ പ്രപഞ്ച സൗഭാഗ്യത്തെ മനുഷ്യനുമായി ബന്ധിപ്പിക്കുന്നു.

സൗഭാഗ്യസ്രോതസ്സ്

നാണയത്തിന്റെ മധ്യഭാഗത്തുള്ള ചതുര സുഷിരം ഭൂമിയുടെ ചാലകശക്തിയെ സൂചിപ്പിക്കുന്നു. എന്നാൽ ചില നാണയങ്ങളിൽ പ്രത്യക്ഷമാകുന്ന വൃത്തസുഷിരം സ്വർഗീയമായ പോസിറ്റീവ് എനർജിയെ കുറിക്കുന്നു. ഇവിടെ ഭൂമിയുടെ ശക്തിയും, അനുകൂല ഊർജവും കൂടിചേരുമ്പോൾ ധനാഗമത്തിന്റെ വാതിൽ താനേ തുറന്ന് നമ്മളിലേക്ക് സമ്പത്ത് പ്രവഹിക്കുന്നു.

ഉപഭോക്താക്കളെ നമ്മളിലേക്ക് ആകർഷിച്ച് നമ്മുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്തി ധനികരാക്കുന്ന അമൂല്യമായ ഉത്തേജനശക്തി ഇത്തരം നാണയങ്ങൾക്ക് ഉള്ളതായി ഫെങ്ങ്ഷൂയി ഉദ്ഘോഷിക്കുന്നു. പുരാതനമായ യഥാർത്ഥ നാണയങ്ങൾ തന്നെ സ്വന്തമാക്കാൻ കഴിഞ്ഞാൽ കൂടുതൽ ഫലം ഉറപ്പുതരുന്നു.

ബിസിനസിലെ ഉയർച്ചയ്ക്കായി ഇത്തരം നാണയങ്ങൾ നമ്മുടെ പണപ്പെട്ടിയിലും, ഇൻവോയിസ്, ഓഫീസ് ഫയലുകൾ, ലെഡ്ജറുകൾ, അലമാരകൾ എന്നിവയിൽ സൂക്ഷിക്കാവുന്നതാണ്. കൂടാതെ കമ്പ്യൂട്ടർ മോണിറ്റർ, ഫാക്സ് മെഷീൻ, ക്യാഷ് രജിസ്റ്റർ എന്നിവയിലും ഇത്തരം നാണയങ്ങൾ ഒട്ടിച്ച് പിടിപ്പിക്കാവുന്നതാണ്. നാണയങ്ങൾക്ക് ഫെങ്ങ്ഷൂയി ശാസ്ത്രവിധിപ്രകാരം യാങ്ങ്, യീ എന്നീ വശങ്ങളാണുള്ളത്. ഇതിൽ യാങ്ങ് വശം സൂര്യകിരണങ്ങൾക്ക് അഭിമുഖമായി ക്രമീകരിച്ചാൽ ധനാഗമനം സുഗമമാക്കാൻ സാധിക്കും. നിങ്ങൾ ഏതെങ്കിലും ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണെന്നിരിക്കട്ടെ. ഈ നാണയം നിങ്ങളുടെ വർക്കിംഗ് ടേബിളിൽ പതിപ്പിക്കാവുന്നതാണ്.

ഡ്രാഗൺ ഫിനിക്സ്, സൈലിംഗ് ഷിപ്പ്, പകു ആ, ട്രീഗ്രാം, തായി ഷൂയി, ഡബിൾ ഡ്രാഗൺ, വൗ ലു, നോബിൾ നൈഫ്, ടെൻ എമ്പറർ, വിക്ടറി, പ്ലം ബ്ലോസം, ടൂർടീൽ ക്രൈൻ അങ്ങനെ നൂറിലധികം ശക്തിചാലകങ്ങളായ നാണയങ്ങൾ ഫെങ്ങ്ഷൂയിയിലൂടെ പരിചയപ്പെടാനാകും. ഇതെല്ലാം തന്നെ സൗഭാഗ്യദായകങ്ങളായ ഊർജ്ജകണങ്ങളെ നമ്മളിലേക്ക് അടുപ്പിച്ച് നമ്മളെ സമ്പന്നരാക്കുന്നു.

English Summary- Chinese Lucky Coins for Prosperity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA