വീട്ടിൽ ഭാഗ്യം നിറയ്ക്കണോ? ഈ ഫെങ്ങ്ഷുയി വസ്തുക്കൾ വച്ചോളൂ

fengshui-home
SHARE

വീട്ടിലെ നെഗറ്റീവ് എനർജിയെ  അകറ്റി പോസിറ്റീവ്  എനർജി നിറയ്ക്കാനും, അതുവഴി വീട്ടിൽ താമസിക്കുന്നവരുടെ ജീവിതത്തിൽ പുരോഗതി കൊണ്ടുവരാനും വേണ്ടിയുള്ളതാണ് ഫെങ്ങ്ഷുയി തത്വങ്ങൾ. വിശ്വാസം എന്നതിലുപരി ശാസ്ത്രം കൂടിയാണിത്. ഫെങ്ങ്ഷുയി പ്രകാരം ചില രൂപങ്ങൾ/ബിംബങ്ങൾ  വീടിനുള്ളിൽ പ്രതിഷ്ഠിച്ചാൽ നെഗറ്റീവ് എനർജിയെ അകറ്റാൻ സാധിക്കും.  ഇവയിൽ വിശ്വാസമുള്ളവർ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും.

വിജയത്തിന് ആമ

feng-shui-turtle


ഫെങ്ഷുയിയിൽ ആമയ്ക്ക് ഒരു ദിവ്യജീവിയുടെ പരിവേഷമാണ്. ഇവ അളവറ്റ നല്ല ഭാഗ്യം കൊണ്ടു വരുന്നു. ദീർഘായുസ്സിന്റെ സിംബൽ കൂടിയാണ് ആമ. ആമ ദീര്‍ഘായുസ്സുള്ള മൃഗമാണ്. വടക്കുഭാഗത്തിന്റെ രക്ഷകൻ ആയതിനാൽ കരിയറും ആമയുമായി ബന്ധം ഉണ്ട്. ഫോർമുല ഫെങ്ഷുയി അനുസരിച്ച് വടക്കു ദിക്ക് ഒരാൾക്ക് ഗുണകരമല്ലെങ്കിൽപ്പോലും ആമയോ ആമയുടെ ചിത്രമോ ഉപയോഗിച്ചാൽ കരിയറിൽ ഉയർച്ച ഉറപ്പാണ്. ആമയുടെയോ ഡ്രാഗൺ ആമയുടെയോ ഒരു ഇമേജ് നോർത്തിലുള്ള ജലഘടകത്തിന്റെ അടുത്ത് വയ്ക്കുന്നതും നല്ലതാണ്.

വടക്കിന്റെ സംഖ്യ ഒന്നാണ്. അതിനാൽ ഒരു ആമയാണ് വടക്കുഭാഗത്തു വേണ്ടത്. കരയിലും വെള്ളത്തിലുമിരിക്കാനുള്ള രീതിയിലാവണം ഇവയെ സ്ഥാപിക്കേണ്ടത്. പഴമക്കാർ നാൽക്കാലികളെ വളർത്തിയിരുന്നത് വീട്ടിലേക്ക് വരുന്ന ആപത്ത് അവ തടുക്കും എന്ന വിശ്വാസത്താലാണ്. ഇവിടെയും അതുതന്നെയാണ് ആമയുടെയും മത്സ്യത്തിന്റെയും ഒക്കെ കാര്യത്തിൽ കാണുന്നത്.

മുള ആയുസ്സിന്റെ പ്രതീകം

lucky-bamboo-interior

ആയുസ്സിന്റെ പ്രതീകമായാണ് മുളയെ (bamboo) അറിയപ്പെടുന്നത്. കൊടുങ്കാറ്റും പേമാരിയും പോലെ എത്ര വിരുദ്ധമായ ശക്തി വന്നാലും, അതിജീവിക്കാനുള്ള ശക്തി മുളയ്ക്കുണ്ട്. ഫെങ്ഷുയിയിൽ ആരോഗ്യത്തിനും ആയുസ്സിനും മാത്രമല്ല നല്ല ഭാഗ്യങ്ങളും മുള കൊണ്ടു വരുന്നു. വീട്ടിലും ഓഫിസിലും മുളയുടെ പെയിന്റിങ്ങുകൾ വയ്ക്കുന്നത് നല്ലതാണ്. സംരക്ഷണവും നല്ല ഭാഗ്യവും നൽകാൻ സാധിക്കും എന്നാണ് അനുഭവം. ബിസിനസിലും മറ്റും ക്ലേശങ്ങളും തടസ്സങ്ങളും വരുമ്പോള്‍ അവയെമറികടന്ന് നല്ല കാലത്തേക്കു നമ്മെ കൊണ്ടുപോവാൻ മുളയ്ക്കു സാധിക്കാറുണ്ട്.

English Summary- Fengshui Models for Prosperity Inside house

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA