ADVERTISEMENT

ഫെങ്ങ്ഷുയിയിൽ ദിക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ ദിക്കുകളെയും ഉത്തേജിപ്പിച്ചാൽ വ്യത്യസ്തങ്ങളായ ഗുണഫലങ്ങൾ കൈവരുമെന്നാണ് വിശ്വാസം. വീട്ടിൽ പലവിധ പ്രശ്‌നങ്ങൾ  കൊണ്ട് വലയുന്നവർ, ഈ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന ദിക്കുകളെ  ഉത്തേജിപ്പിക്കാനാണ് ശ്രമിക്കേണ്ടത് എന്ന് ഫെങ്ങ്ഷുയി പറയുന്നു.

 

സന്താനഭാഗ്യത്തിന് കിഴക്ക്

x-default, മഹാപ്രതിഭയാക്കുന്ന മാന്ത്രിക പ്രഭാവം പഗോഢാ ഗോപുരം ചുമക്കുന്ന കൂർമ‌വ്യാളികൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ചീനക്കാർ
x-default,മഹാപ്രതിഭയാക്കുന്ന മാന്ത്രിക പ്രഭാവം പഗോഢാ ഗോപുരം ചുമക്കുന്ന കൂർമ‌വ്യാളികൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് ചീനക്കാർ

കിഴക്കിന്റെ ധാതു തടിയാണ്. കോമ്പസിൽ ‘ചെൻ’ സെക്ടറിൽ പെടുന്നു. ഫൂഷ്വേയില്‍ കിഴക്കിനു വളരെ പ്രാധാന്യം ഉണ്ട്. കാരണം ഡ്രാഗണിന്റെ സെക്ടറാണിത്. ഏറ്റവുമധികം വളരുന്ന ചീയും കിഴക്കു നിന്നു തന്നെ. ഇവിടെ ആൺകുട്ടികൾക്കും മുറികൾ വരുന്നത് നന്നായിരിക്കും. ബെയ്ജിങ്ങിലെ ഫോർബിഡൻ സിറ്റിയിൽ യുവരാജാക്കന്മാർക്കെല്ലാം തന്നെ ഇവിടെയായിരുന്നു വാസസ്ഥലം. കിഴക്കു ഭാഗം ആക്ടിവേറ്റ് ചെയ്യു എന്നു പറഞ്ഞാൽ ഡ്രാഗണിന്റെ ഒരു ഇമേജ് വയ്ക്കുക എന്നാണ്. ഡ്രാഗൺ മംഗളകരമാണെന്നു നേരത്തെ പറഞ്ഞുവല്ലോ. ചൈനയിൽ ഏറ്റവുമധികം പെയിന്റിങ്ങിന്റെ വിഷയം ഈ ഡ്രാഗൺ തന്നെ. എത്ര ഡ്രാഗൺ വരെ വയ്ക്കാം എന്നാണവർ എപ്പോഴും ചോദിക്കുന്നത് ഡ്രാഗൺ ഒന്നോ രണ്ടോ മതിയാവും. കാരണം അത്രയും യാങ് ഊർജം താങ്ങാൻ ആ വീട്ടിൽ താമസിക്കുന്നവർക്കു കഴിയണം. ഒൻപതു ഡ്രാഗൺ നല്ലതാണെന്നു പറയാറുണ്ട്. പക്ഷേ അത് എപ്പോഴും ഗുണം ചെയ്യില്ല. എപ്പോഴും ഡ്രാഗണിന്റെ അടുത്ത് ജലം ഉണ്ടായിരിക്കണം. ജലത്തിനകത്തും പുറത്തും ഡ്രാഗൺ വയ്ക്കാം. തീരെ ചെറിയതും വളരെ വലുതുമാവാൻ പാടില്ല.

കിഴക്കിനെ ഉത്തേജിപ്പിച്ചാൽ വീട്ടിലേക്ക് ആരോഗ്യം കൊണ്ടുവരാൻ കഴിയും. ആയുസ്സിനും സന്താനഭാഗ്യത്തിനും പരമ്പര തുടരുവാനും കിഴക്കിന്റെ സ്വാധീനം പ്രധാനമാണ്. കുടുംബത്തിലെ സമ്പാദ്യങ്ങൾ കാത്തു സൂക്ഷിക്കുവാനും ഈ ദിക്കിനു സാധിക്കും.

ഉയരത്തിലേക്കും വശങ്ങളിലേക്കും ആകാശം മുട്ടെ വളരുന്ന ഒരു മരം എന്ന സങ്കൽപ്പമാണ് വുഡ് ധാതുവിനുള്ളത്. ഇവിടെ സിംബോളിക് ഫൂ ഷ്വേയിൽ ഉപയോഗിക്കുന്നത് ഡ്രാഗണെയാണ്. കൃത്രിമമായി ഉപയോഗിക്കാൻ ധാരാളം സാധനങ്ങൾ ഉണ്ട്. എന്നാൽ പ്രകൃതിദത്തമായി ഉപയോഗിക്കാൻ പറ്റുന്നത് ചെടികൾ തന്നെയാണ്. പൂന്തോട്ടത്തിന്റെ കിഴക്കു ഭാഗത്ത് അധികം ഉയരമില്ലാത്ത നല്ല ചെടികള്‍ ധാരാളമായി ഉപയോഗിക്കാം. ഇതുവഴി ധനസമ്പാദനത്തിനുള്ള നല്ല ‘ചീ’ വീട്ടിലേക്ക് ഉണ്ടാവുന്നു.

വിദ്യാഭ്യാസത്തിന് വടക്കു കിഴക്ക്

fengshui-crystal

വടക്കു കിഴക്ക് ഉത്തേജിപ്പിച്ചാൽ കുട്ടികൾക്ക് വളരെ ഗുണം ലഭിക്കും. പരീക്ഷകളിൽ ഉന്നതവിജയം, സ്കോളർഷിപ്പ് എന്നിവയ്ക്ക് വടക്കു കിഴക്ക് നന്നായി ഒരുക്കണം. ഇങ്ങനെ ധാരാളം കുട്ടികൾക്ക് പ്രയോജനം ഉണ്ടായിട്ടുള്ളതായി അനുഭവമുണ്ട്. ഈ ദിക്കിലെ ടൈഗ്രാം കെൻ (Ken) ആണ്. മലകളുടെ ടൈഗ്രാമാണ് കെൻ.

വടക്കു കിഴക്കിന്റെ ധാതു ഭൂമി (Earth) ആണ്. പീരിയഡ് ഓഫ് എയ്റ്റിലെ ഏറ്റവും പ്രധാന സ്ഥാനവും വടക്കു കിഴക്കു തന്നെ. ഇവിടെ ക്രിസ്റ്റലുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമായി കാണുന്നു. ഭൂമി ഊർജത്തിന്റെ ശക്തമായ സ്രോതസ്സായ ക്രിസ്റ്റലോ കൃത്രിമ ക്രിസ്റ്റലോ ഉപയോഗിക്കാം. വിദ്യാഭ്യാസത്തിൽ അഭിവൃദ്ധി കിട്ടാൻ ചൈനീസ് ക്രിസ്റ്റലുകൾ കൂടുതൽ ഫലപ്രദമാണ്. കുട്ടികളുടെ മുറിയുടെ വടക്കു കിഴക്കുഭാഗത്ത് ക്രിസ്റ്റൽ ഗ്ലോബ് വയ്ക്കുന്നത് നല്ലതായിരിക്കും.

English Summary- Fengshui Results in Life

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com