വളർത്തുമൃഗങ്ങൾ വീട്ടിൽ ഐശ്വര്യം കൊണ്ടുവരാം; പക്ഷേ ഇവ ശ്രദ്ധിക്കുക!

pets-vasthu
SHARE

വളര്‍ത്തുമൃഗങ്ങളെ വീട്ടിലെ അംഗങ്ങളെ പോലെയാണ് ചില ആളുകള്‍ പരിപാലിക്കുക. എന്നാല്‍ വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും വീട്ടില്‍ വളര്‍ത്തുമ്പോള്‍ എന്തെങ്കിലും പ്രത്യേകശ്രദ്ധ ആവശ്യമുണ്ടോ ? പ്രത്യേകിച്ച് വാസ്തുപ്രകാരം ? എങ്കില്‍ കേട്ടോളൂ വാസ്തുശാസ്ത്രമനുസരിച്ച് വ്യത്യസ്ത മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യത്യസ്ത വാസ്തു ഫലങ്ങളുണ്ട്..

വസ്തുക്കളും ആളുകളും പോസിറ്റീവ് ഊര്‍ജ്ജവും നെഗറ്റീവ് ഊര്‍ജ്ജവും നല്‍കുന്ന പോലെ തന്നെയാണ് വളര്‍ത്തുമൃഗങ്ങളും എന്ന് വാസ്തുശാസ്ത്രം പറയുന്നു. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ വാസ്തുശാസ്ത്രം എന്താണ് പറയുന്നതെന്ന് ഇതിൽ വിശ്വാസമുള്ളവരുടെ അറിവിലേക്കായി നോക്കാം.

മത്സ്യം - വാസ്തുവില്‍ ഏറെ പ്രാധാന്യം ഉള്ള ജീവിയാണ് മത്സ്യങ്ങള്‍. വീട്ടില്‍ ഉള്ളവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജവും ആരോഗ്യവും നല്‍കാന്‍ മത്സ്യങ്ങളെ വളര്‍ത്താം. അക്വേറിയം വടക്കുകിഴക്കന്‍ ദിശയില്‍ സൂക്ഷിക്കണമെന്നും വാസ്തു പറയുന്നു.

aquarium-845

നായ - വിശ്വസ്തതയുടെ പ്രതീകമാണ് നായ. ഒപ്പം മനുഷ്യന്റെ ഉറ്റസുഹൃത്തും. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിലനിര്‍ത്താന്‍ വളർത്തുനായയുടെ സാന്നിധ്യം ഉപകരിക്കും.  നായയുടെ കൂട് വീടിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കണമെന്ന് വാസ്തു പറയുന്നു.

പൂച്ച - ലക്ഷ്മീ ദേവിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന പൂച്ചകള്‍ വീട്ടിലേക്ക് പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. വെളുത്ത പൂച്ചയെയാണ് പൊതുവേ ആളുകള്‍ക്ക് ഇഷ്ടം എങ്കിലും വാസ്തു പറയുന്നത് തെക്ക് പടിഞ്ഞാറന്‍ ദിശയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഒരു കറുപ്പ് പൂച്ച നിങ്ങളെ സഹായിക്കുമെന്നാണ്.

ആട്, ആമ - വൈവാഹിക ജീവിതത്തില്‍ അസന്തുഷ്ടി, കുട്ടികളുടെ കരിയറിലെ ബുദ്ധിമുട്ടുകള്‍ എന്നിവ നീക്കുന്നതിന് ആട്, ആമ എന്നിവ വാസ്തുപരമായി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

എരുമ - തൊഴില്‍ ഉന്നതി, വിദേശജോലി എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഭാഗ്യദായിയാണ് എരുമ എന്ന് വാസ്തു പറയുന്നു.

കുതിര - ഊര്‍ജ്ജം , ശക്തി എന്നിവയുടെ പ്രതീകം ആണ് കുതിര. ഇതിനെ വളർത്താൻ  ഇതിനെ വളർത്താൻ എല്ലാവർക്കും  കഴിയില്ല.  അതിനാല്‍ . കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശകളിലേക്ക് ഓടുന്ന കുതിരകളുടെ ഒരു ഫോട്ടോ തെക്ക് അഭിമുഖമായുള്ള ചുവരില്‍ സ്ഥാപിക്കാവുന്നതാണ്.

ആന - പണ്ടുകാലത്ത്  പല വീടുകളുടെയും സമ്പന്നത അളക്കുന്നത് അവിടുത്തെ ആനകളുടെ കണക്ക് പ്രകാരമായിരുന്നു. രാഹുവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തെക്ക് പടിഞ്ഞാറ് ദിശയിലുള്ള വാസ്തു ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് ആന സഹായിക്കുന്നു. ആനയെ വളർത്തുന്നത് ഇന്നത്തെ കാലത്ത് ഏറെക്കുറെ അസാധ്യമായതിനാല്‍ വീടിന്റെ തെക്ക് -പടിഞ്ഞാറ് ഭാഗത്ത് ആനയുടെ ഒരു പ്രതിമ സൂക്ഷിക്കാവുന്നതാണ്. ഇല്ലെങ്കില്‍ ആനയുടെ ചിത്രം സൂക്ഷിച്ചാലും മതിയാകും.

പ്രാവുകള്‍ - വീട്ടില്‍ വളര്‍ത്താന്‍ അനുയോജ്യം അല്ലാത്ത പക്ഷിയാണ് പ്രാവുകള്‍. ഇവ വീട്ടിലെ സമ്പത്ത് നശിപ്പിക്കും എന്നാണ് പറയുന്നത്.

astro-veedu

തത്ത - ഭാഗ്യം കൊണ്ടുവരുന്ന പക്ഷിയായാണ് തത്തകളെ കണക്കാക്കുന്നത്. വടക്ക് ദിശയില്‍ ആകണം ഇവയെ സൂക്ഷിക്കാന്‍.

തവള - വീട്ടില്‍ വളര്‍ത്തുന്ന ജീവി അല്ലെങ്കില്‍ കൂടി വാസ്തു അനുസരിച്ച് വെള്ളത്തിലായിരിക്കുമ്പോള്‍ തവളകള്‍ ഉണ്ടാക്കുന്ന ശബ്ദം വീടിന്റെ ഭാഗ്യവും സമ്പത്തും വർധിപ്പിക്കും എന്നാണ് വിശ്വാസം.

English Summary- Pets for Prosperity in House; Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA