വീട്ടിൽ കിണറോ കുഴൽക്കിണറോ തെറ്റായ സ്ഥാനത്തുണ്ടോ? ശ്രദ്ധിക്കുക

well in house
Representative Image
SHARE

ജലം നമ്മുടെ ജീവന്റെ ഭാഗമാണ്. അതിനാൽ ഒരു വീട്ടിലെ കിണറിന്റെ സ്ഥാനത്തിനു അതീവപ്രാധാന്യമുണ്ട്. കൃത്യമായ സ്ഥാനത്ത് നിര്‍മിക്കുന്ന ജലസ്രോതസ്സുകളില്‍ നിന്നുള്ള ശുദ്ധജല ലഭ്യത വീട്ടുകാര്‍ക്ക് ഐശ്വര്യം നല്‍കുന്നതായി കരുതപ്പെടുന്നു. അതേസമയം സ്ഥാനം തെറ്റി നിര്‍മിക്കുന്ന കിണറുകള്‍ വീട്ടുകാര്‍ക്ക് ദോഷഫലങ്ങള്‍ ചെയ്യും.

വാസ്തുശാസ്ത്രത്തില്‍ ഓരോന്നിന്നും ഓരോ സ്ഥാനമുണ്ട്. ഈ സ്ഥാനം ശരിയാകാതെ വരുമ്പോഴാണ് ഓരോ സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. കിണറുകളും കുഴല്‍ക്കിണറുകളും നിര്‍മിക്കുന്നതിന് വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ദിശകള്‍ അനുയോജ്യമാണെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നത്.

vasthu-well-location

കിണറുകള്‍ക്കും കുഴല്‍ കിണറുകള്‍ക്കുമായുള്ള വാസ്തു സ്ഥാനം വടക്ക്-കിഴക്ക് ഈശാന കോണ്‍ മേഖലയിലായി കണക്കാക്കുന്നു. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും നല്‍കും എന്നാണ് വിശ്വാസം. കിണറിന്റെ സ്ഥാനം ശരിയല്ലെങ്കില്‍ അത് വന്ധ്യത, വഴക്ക്, മരണം, സാമ്പത്തിക നഷ്ടം, ശത്രുക്കള്‍, അസന്തുഷ്ടി എന്നിവയിലേക്ക് നയിച്ചേക്കാം.

വീട്ടിലെ കിണര്‍ അല്ലെങ്കില്‍ കുഴല്‍ക്കിണര്‍ തെക്ക്, തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് മേഖലകളിലാണ് സ്ഥാപിച്ചിട്ടുള്ളതെങ്കില്‍ അവ ഉടനടി മാറ്റേണ്ടതാണ്. ഈ സ്ഥലങ്ങള്‍ വാസ്തുപരമായി ദോഷം ചെയ്യും. കിണറുകള്‍ക്കും കുഴല്‍ കിണറുകളും ഒരിക്കലും വീടിന്റെ മധ്യഭാഗത്ത് സ്ഥാപിക്കരുത്. അത് നിങ്ങള്‍ക്ക് ധനനഷ്ടം വരുത്തും. 

English Summary- Position of Well in House; Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA