ഒരിക്കലും പണം വീട്ടിൽ ഇവിടെ സൂക്ഷിക്കരുത്; കടവും രോഗങ്ങളും വിട്ടുമാറില്ല!

rupee-stored-m-house
Representative Image
SHARE

മാസം പകുതി ആകുമ്പോഴേക്കും കയ്യിലെ കാശ് എല്ലാം തീരുകയാണോ? വരവിനേക്കാള്‍ ചിലവാണോ ? എത്രയൊക്കെ വീട്ടിയാലും പിന്നെയും പിന്നെയും കടം പെരുകുന്നത് അല്ലാതെ കുറയുന്നില്ലേ ? എങ്കിൽ വാസ്തുശാസ്ത്രപരമായി ഒരുകാര്യം  സംശയിക്കാം. നിങ്ങള്‍ വീട്ടില്‍ പണം സൂക്ഷിക്കുന്ന ഇടം ശരിയാണോ എന്ന് !

അതെ, വീട്ടില്‍ നിങ്ങള്‍ പണം സൂക്ഷിക്കുന്ന സ്ഥലമാണ് നിങ്ങളുടെ സമ്പത്ത് നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു ഘടകം. ആ സ്ഥാനം ശരിയല്ലെങ്കില്‍ പിന്നെ ഒരിക്കലും ധനം കയ്യിലിരിക്കില്ല. ഐശ്വര്യവും സമ്പത്തും വർധിക്കാൻ വാസ്തുശാസ്ത്രമനുസരിച്ച് പണം ഏത് ദിക്കില്‍ സൂക്ഷിക്കണം എന്ന് നോക്കാം.

പണം നമുക്ക് വീട്ടില്‍ എവിടെ വേണമെങ്കിലും സൂക്ഷിക്കാം. പക്ഷേ അതിന്റെ സ്ഥാനം ശരിയായാല്‍ മാത്രമാണ് ആ പണം നമുക്ക് ഉപകരിക്കുക. ഏതാണ് പണം സൂക്ഷിക്കാന്‍ പറ്റിയ ഏറ്റവും നല്ല ദിക്കെന്നു അറിയാമോ ? എങ്കില്‍ കേട്ടോളൂ അത് തെക്ക് ദിശയാണ്‌/ അതുകൊണ്ടുതന്നെ വീടിന്റെ ഈ ഭാഗത്ത് പണം സൂക്ഷിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മാത്രമേ ദാരിദ്ര്യത്തെ ഇല്ലാതാക്കി സമ്പന്നത കൈവരിക്കാന്‍ സാധിക്കൂ. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നതും ഐശ്വര്യത്തിന് നല്ലതാണ്. കടങ്ങള്‍ ഇല്ലാതാക്കി വീട്ടില്‍ ധനാഗമനം സാധ്യമാക്കാന്‍ വീടിന്റെ തെക്ക് ദിശയില്‍ പണം സൂക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം എന്ന് വാസ്തുശാസ്ത്രം പറയുന്നുണ്ട്. 

rupee-in-table

സാമ്പത്തികപ്രതിസന്ധിയെ ഇല്ലാതാക്കി സമ്പന്നത നിറയ്ക്കാന്‍ കിഴക്ക് ദിശയിലും പണം സൂക്ഷിക്കാവുന്നതാണ്. കടം കൊടുത്ത വസ്തുക്കള്‍ തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയും വളരെയധികം ഈ ദിക്കില്‍ പണം  സൂക്ഷിച്ചാല്‍ കൂടുതലാക്കുന്നു. ഒരിക്കലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.

വാസ്തുശാസ്ത്ര പ്രകാരം പണം പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് മൂലകളില്‍ ആയി വേണം സൂക്ഷിക്കേണ്ടത്. എന്നാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധികളും പ്രശ്‌നങ്ങളും ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. 

എന്നാല്‍ പണം സൂക്ഷിക്കാന്‍ പാടില്ലാത്ത ദിക്ക് ഉണ്ടെന്നു കൂടി അറിയുക. വടക്ക് കിഴക്ക് ഭാഗത്ത് ഒരിക്കല്‍ ധനം സൂക്ഷിക്കരുത്‌. സാമ്പത്തികപ്രതിസന്ധിയെ കൂടാതെ ആരോഗ്യപ്രതിസന്ധി കൂടി ഉണ്ടാകാന്‍ ഇത് കാരണമാകും.   വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് പണം സൂക്ഷിക്കുന്നതും നല്ലതല്ല. ഇതും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്.

English Summary- Best Place to Keep Money inside House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA