ADVERTISEMENT

ഒരു വീട് വയ്ക്കുമ്പോള്‍ അത് വാസ്തുപ്രകാരം അല്ലെങ്കില്‍ പിന്നെ പലവിധ ദുരനുഭവങ്ങള്‍ വീട്ടില്‍ ഉള്ളവരെ തേടി വരാറുണ്ട്. 
അതിനാല്‍തന്നെ ഇന്നത്തെ കാലത്തും മിക്ക ആളുകളും വാസ്തുപ്രകാരം തന്നെയാണ് വീടുകള്‍ വയ്ക്കുക. കുടുംബത്തിൽ ഐശ്വര്യവും നേട്ടവും എല്ലാം വാസ്തുശാസ്ത്രപരമായി നേടാൻ സാധിക്കുന്ന ഒന്നാണ്. 

നിശ്ചയമായും വാസ്തുപ്രകാരം നിര്‍മ്മിക്കേണ്ട ഒന്നാണ് ഒരു വീട്ടിലെ സ്റ്റെയര്‍കേസ്. സ്റ്റെയര്‍കേസിന്റെ സ്ഥാനം പോലെ തന്നെ പ്രധാനമാണ് സ്റ്റെയര്‍കേസിന് കീഴില്‍ പണിയുന്ന നിര്‍മ്മിതികള്‍. പല വീടുകളിലും സ്റ്റെയറിനു താഴെയായി പലതും നിര്‍മ്മിക്കാറുണ്ട്. ചിലര്‍ ബുക്ക്‌ ഷെല്‍ഫ് പണിയുമ്പോള്‍ മറ്റുചിലര്‍ ഇവിടം അലമാരയാക്കും. എന്നാല്‍ സ്റ്റെയര്‍കേസിന് കീഴില്‍ വാസ്തുപ്രകാരം പണിയാന്‍ പാടില്ലാത്ത ചിലതുണ്ട്.

വടക്ക് ഭാഗം - വീടിന്റെ വടക്ക്ഭാഗത്ത് ഒരിക്കലും സ്റ്റെയര്‍ പാടില്ല. ഇത് കുടുംബത്തിൽ സ്വസ്ഥതക്കുറവിന് കാരണമാകുന്നുണ്ട്. വടക്ക് ഭാഗത്ത് സ്റ്റെയർകേസ് പണിയാതിരിക്കാൻ ശ്രദ്ധിക്കണം.

ചവറ്റുകൊട്ട- മുഴുവന്‍ വെയിസ്റ്റും ഇടുന്ന ചവറ്റുകൊട്ട ഒരിക്കലും സ്റ്റെയറിനു താഴെ വരരുത്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് കാരണമാകുന്നുണ്ട്.

ചെരുപ്പ് സ്റ്റാന്റ് - ചെരുപ്പ് വെയ്ക്കുന്ന സ്റ്റാന്റ് പലവീടുകളിലും സ്റ്റെയറിനു കീഴിലാണ് സ്ഥാനം. ചെരുപ്പ് സ്റ്റാന്റ് സ്റ്റെയർകേസിന് താഴെയാണെങ്കിൽ അത് ജീവിതത്തില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നുണ്ട് എന്നോര്‍ക്കുക.

shoe-rack-under-stair

ലോക്കര്‍ - ഒരിക്കലും ധനം സൂക്ഷിക്കുന്ന ലോക്കര്‍ സ്റ്റെയറിനു കീഴില്‍ വരരുത്. ധനം സൂക്ഷിക്കുന്ന ഇടം ലക്ഷ്മീദേവിയുടെ സ്ഥാനമാണ്. ഇവിടം ആളുകള്‍ കയറിപോകുന്ന ചവിട്ടുപടിയുടെ കീഴില്‍ ഒരിക്കലും വരാന്‍ പാടില്ല. 

പൂജാമുറി - ലോക്കറിന്റെ കാര്യം പറഞ്ഞ  പോലെ തന്നെയാണ് ഇതും. ദൈവീകസ്ഥാനം ഒരിക്കലും മറ്റുള്ളവരുടെ ചവിട്ടുപടിയുടെ കീഴില്‍ വരരുത്.

വാഷ് ബേസിന്‍-സ്റ്റെയര്‍കേസിന് കീഴിലായി വാഷ്ബേസിന് പലവീടുകളിലും കാണാറുണ്ട്. ഇത് നല്ല സ്ഥാനമല്ല. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാരണം എപ്പോഴെങ്കിലും പൈപ്പിന് ലീക്കേജ് ഉണ്ടെങ്കിൽ അത് ദാരിദ്യ്രത്തിന് വഴികാണിക്കുന്നുണ്ട്.

English Summary- Never Place these under Stircase; Vasthu Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com