ഇവ കിടക്കയ്ക്ക് അടിയിൽ വച്ചുനോക്കൂ; ഫലം അദ്ഭുതപ്പെടുത്തും

under-bed
Representative Image
SHARE

വാസ്തുവും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുകയാണ്.  ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും ചില വാസ്തു ക്രമീകരണങ്ങളിലൂടെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ സാധിക്കും എന്നാണ് വിശ്വാസം. കിടക്കയ്ക്ക് കീഴിലായി വാസ്തുപ്രകാരം ചില കാര്യങ്ങള്‍ വച്ചാല്‍ ഭാഗ്യം തേടി വരും എന്നതാണ് അതിലൊന്ന്. അതെന്തൊക്കെ ആണെന്ന് നോക്കാം.

ഇരുമ്പ് - ഇരുമ്പ് കൊണ്ടുള്ള പാത്രങ്ങളും വസ്തുക്കളും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കും. ഇരുമ്പ് പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് കട്ടിലിന് താഴെ വയ്ക്കുന്നത് നല്ലതാണ്. ഇത് നിര്‍ഭാഗ്യത്തെ അകറ്റി ഭാഗ്യത്തെ കൊണ്ട് വരുന്നു.

ചന്ദനം - ചന്ദനം ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ചെറിയ ചന്ദനകഷ്ണങ്ങള്‍ കിടക്കയ്ക്ക് കീഴില്‍ സൂക്ഷിക്കുന്നത് ഭാഗ്യം നിങ്ങളെ തേടി വരാന്‍ സഹായിക്കും. 

ചെമ്പ് പാത്രം - പലപ്പോഴും ഭാഗ്യം തട്ടിതെറിപ്പിക്കാന്‍ കാരണമാകുന്നത് ദേഷ്യമാണ്. അതുകൊണ്ട് ദേഷ്യത്തെ ഇല്ലാതാക്കി ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരാന്‍ കിടക്കയുടെ അടുത്തായി ചെമ്പ് പാത്രം സൂക്ഷിക്കാം.

വെള്ളി - ഒരു വെള്ളിപ്പാത്രത്തില്‍ അല്‍പം വെള്ളം നിറച്ച് കട്ടിലിന് കീഴെ വെയ്ക്കുന്നത് വാസ്തുശാസ്ത്രപ്രകാരം ഭാഗ്യം കൊണ്ട് വരും. മാത്രമല്ല വെള്ളി ആഭരണങ്ങള്‍ അണിയുന്നതും ഭാഗ്യം കൊണ്ട് വരും.

സ്വര്‍ണ്ണം - നിങ്ങളുടെ എല്ലാതരം ദോഷങ്ങളെയും അകറ്റാന്‍ സ്വര്‍ണ്ണത്തിനു സാധിക്കും. അതിനാല്‍ തലയ്ക്ക് കീഴില്‍ സ്വര്‍ണ്ണം വച്ച് ഉറങ്ങാം.

വെള്ളി മത്സ്യങ്ങള്‍ - വെള്ളി കൊണ്ട് നിര്‍മ്മിച്ച രണ്ടു മത്സ്യങ്ങളുടെ രൂപം തലക്കീഴില്‍ വെച്ചു ഉറങ്ങിയാല്‍ ഭാഗ്യം തേടി വരും.

English Summary- Vasthu Belief for Prosperity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA