എന്തുചെയ്‌തിട്ടും ബിസിനസ് പരാജയമാണോ? ഇതൊന്നു പരീക്ഷിക്കൂ

office-vasthu
Representative Image
SHARE

എന്തൊക്കെ ചെയ്തിട്ടും ബിസിനസ്സില്‍ പച്ച പിടിക്കാന്‍ സാധിക്കുന്നില്ലേ? വരവിനേക്കാള്‍ ചിലവാണോ കൂടുതല്‍ ? എങ്കില്‍ നിങ്ങളുടെ ബിസിനസ്സിലല്ല മറ്റെവിടെയോ ആണ് പ്രശ്നം. വീടുപണി സമയത്തു മാത്രമല്ല, നമ്മുടെ ജീവിതത്തിലും ബിസിനസിലുമെല്ലാം വാസ്തുവിന് പ്രധാന സ്ഥാനമുണ്ടെന്നു പറയാം. ബിസിനസ്സില്‍ പോലും ഉയര്‍ച്ച ഉണ്ടാകാന്‍ വാസ്തുവിന് സഹായിക്കാന്‍ സാധിക്കും. അത്തരം ചില ടിപ്സ് നോക്കാം.

ഫര്‍ണിച്ചര്‍ - ഓഫീസിലെ ഫര്‍ണിച്ചറുകളെല്ലാം തന്നെ തെക്കുപടിഞ്ഞാറു ദിശയില്‍ ഇടുക. ഇത് ജോലിസ്ഥലത്തു പോസിറ്റീവ് ഊര്‍ജം കൊണ്ടുവരും.

ചിത്രങ്ങള്‍ - ദൈവങ്ങളുടെ ചിത്രങ്ങള്‍ പല ഓഫീസുകളിലും കാണാറുണ്ട്. എന്നാല്‍ ഇതിനൊരു സ്ഥാനമുണ്ട്. വടക്കോ കിഴക്കോ ദിശയില്‍ വേണം ഈ ചിത്രങ്ങള്‍ തൂക്കാന്‍.

മാനേജരുടെ സീറ്റ് - നിങ്ങള്‍ ആണോ നിങ്ങളുടെ കമ്പനിയുടെ മാനേജര്‍? എങ്കില്‍ കേട്ടോളൂ മാനേജരുടെ സീറ്റ് എപ്പോഴും ബിസിനസ് സ്ഥാപനത്തില്‍ പടിഞ്ഞാറ് ദിശയില്‍ വേണം. ഇത് ബിസിനസിന്റെ പുരോഗതിക്ക് നല്ലതാണ്. 

ഇടപാടുകള്‍ എങ്ങനെ വേണം - കിഴക്കോട്ടു തിരിഞ്ഞ് കസ്റ്റമേഴ്‌സുമായി ഇടപഴകുന്നത് സാമ്പത്തികലാഭം മാത്രമല്ല, കടയുടമയും കസ്റ്റമേഴ്‌സുമായുള്ള ബന്ധവും നന്നാക്കും. പടിഞ്ഞാറോട്ടു തിരിഞ്ഞ് കസ്റ്റമേഴ്‌സുമായി ഇടപഴകരുത്.

തടസ്സം പാടില്ല - കടയായാലും ഓഫീസ് ആയാലും കയറി വരുന്ന ഇടത്ത് ഒരിക്കലും തടസ്സങ്ങള്‍ പാടില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കുക.

English Summary- Vasthu Tips for Business Success

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA