സെക്സ് സന്തോഷകരമാക്കണോ? വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

sex-life-vasthu
Representative Image
SHARE

വാസ്തു എന്ന് കേള്‍ക്കുമ്പോള്‍ അതൊക്കെ വീടുപണിയില്‍ അല്ലെ എന്ന് പറയാന്‍ വരട്ടെ, നമ്മുടെ ദൈനംദിനജീവിതത്തില്‍ പോലും വാസ്തുവിന് വലിയ സ്ഥാനമുണ്ട്. ദമ്പതികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുന്നതില്‍ സെക്സിന് വലിയ പങ്കുണ്ട്. എന്നാല്‍ ലൈംഗികജീവിതത്തില്‍ പോലും വാസ്തുവിന് വലിയ സ്ഥാനമുണ്ട് എന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. എന്തൊക്കെയാണ് നല്ലൊരു ലൈംഗികജീവിതത്തിനു സഹായകമാകുന്ന വാസ്തുടിപ്സ് എന്ന് നോക്കാം.

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയി പ്രകാരം നല്ല ലൈംഗികജീവിതത്തിനു മുറിയിലെ ഫ്രഷ്‌ എയര്‍ പ്രധാനമാണ്. ഇതുപോലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കിടപ്പുമുറിയില്‍ നിന്നും മാറ്റി വയ്ക്കണം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നെഗറ്റീവ് ഊര്‍ജം പ്രസരിപ്പിക്കും.. വാസ്തുപ്രകാരം കിടപ്പറയില്‍ ഇത് ദോഷം വരുത്തുകയും ചെയ്യും.

happy couple

എപ്പോഴും കിടപ്പറയില്‍ വായൂസഞ്ചാരവും വെളിച്ചവും ഉണ്ടാകണം എന്നതും ഫെങ്‌ഷുയിൽ നിര്‍ബന്ധമാണ്‌. നല്ല ദാമ്പത്യത്തിനും സെക്സിനും ഇത് പ്രധാനമാണ്. അടുക്കും ചിട്ടയും ഇല്ലാതെ ഒരിക്കലും കിടപ്പറ വലിച്ചു വാരിയിടാന്‍ പാടില്ല. ഇത് മുറിയില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കും. വസ്ത്രങ്ങളും പുതപ്പുകളും എല്ലാം യഥാസ്ഥാനത്ത് വയ്ക്കാനും ശ്രദ്ധിക്കണം. 

പൂക്കള്‍ക്ക് ഫെങ്‌ഷുയിൽ വലിയ സ്ഥാനമുണ്ട്. ചുവപ്പു നിറത്തിലെ റോസാപ്പൂക്കളും ഓര്‍ക്കിഡ് പൂക്കളുമെല്ലാം ഫെങ്‌ഷുയി പ്രകാരം ഏറെ നല്ലതാണ്. ചുവപ്പ് സ്‌നേഹത്തിന്റെ നിറമാണ്.

കിടപ്പുമുറിയില്‍ നല്ല നിറങ്ങള്‍ നല്‍കാം, ചുവപ്പ്, റസ്റ്റ്, ഓറഞ്ച്, പിങ്ക്, ടെറാക്കോട്ട, ബ്രൗണ്‍, മഞ്ഞ, ഗോള്‍ഡ് നിറങ്ങള്‍ സെക്‌സ് ജീവിതത്തെ സഹായിക്കും. ദുഃഖത്തെ സൂചിപ്പിക്കുന്നതോ വേര്‍പാടിനെ സൂചിപ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ ഒരിക്കലും കിടപ്പറയില്‍ പാടില്ല. എന്നാല്‍ പ്രണയത്തെയും , സ്നേഹത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ആകാം. 

English Summary- Fengshui for Good Sex Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA