ഇത് മിക്ക വീടുകളിലും ചെയ്യുന്ന ഒരു തെറ്റ്; എന്താണ് പരിഹാരം?

kitchen-stores
SHARE

വീട്ടിലെ മറ്റു മുറികളുടെ സ്ഥാനം പോലെ തന്നെ പ്രധാനമാണ് അടുക്കളയിലെ വാസ്തുവും. അടുക്കളവാസ്തുവില്‍ സംഭവിക്കുന്ന പിഴവുകള്‍ വലിയ ദോഷങ്ങള്‍ക്ക് വഴിവയ്ക്കും. മറ്റ് മുറികളുടേതുപോലെതന്നെ അടുക്കളയുടെ കാര്യത്തിലും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതെന്തൊക്കെ ആണെന്ന് നോക്കാം. 

അടുക്കളവാസ്തുവില്‍ പ്രധാനമാണ് സ്റ്റോര്‍ മുറിയുടെ സ്ഥാനം. മിക്കവീടുകളും ശ്രദ്ധിച്ചാല്‍ അറിയാം സ്റ്റോര്‍മുറി അടുക്കളയില്‍ തന്നെയാകും. ഇത് ഒരിക്കലും വാസ്തുപ്രകാരം നല്ലതല്ല. ഇത് കുടുംബത്തിലുള്ളവരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കും. അത് ഒഴിവാക്കുന്നതിനായി അടുക്കളയില്‍ ഒരു വെള്ളി നാണയം വയ്ക്കുക എന്നതാണ് പ്രതിവിധി.

store-room

ഒരിക്കലും വീട്ടിലെ പ്രധാനവാതിലില്‍ നിന്ന് നോക്കിയാല്‍ അടുക്കള വാതില്‍ കാണാന്‍ പാടില്ല. ഇത് കുടുംബത്തിന് മുഴുവന്‍ ദൗര്‍ഭാഗ്യമായിരിക്കും എന്നാണ് കണക്കാക്കുന്നത്. ദോഷം ഒഴിവാക്കുന്നതിന് അടുക്കളയ്ക്കും ഗേറ്റിനും ഇടയിലായി ഒരു മറയോ കര്‍ട്ടനോ സ്ഥാപിക്കുക.

ഒരിക്കലും അടുക്കളയും ബാത്ത്റൂമും അടുത്തടുത്തായി വരാന്‍ പാടില്ല. അടുക്കളയുടെയും ബാത്ത്റൂമിന്റെയും ഭിത്തികള്‍ പോലും പൊതുവാകാന്‍ പാടില്ല എന്നാണ്. ഇത് കുടുംബത്തില്‍ ഉള്ളവര്‍ക്ക് അനാരോഗ്യം കൊണ്ട് വരും എന്നാണു വിശ്വാസം. അതുപോലെ അവ്നും ഗ്യാസും വാതിലിന് അഭിമുഖമായിരിക്കരുത്. ഇങ്ങനെ വന്നാല്‍ അഗ്നിയുടെ ദൈവികത വാതിലിലൂടെ പുറത്ത് പോകാനിടയാകും.

വാട്ടർടാങ്കിനോ കിണറിനോ അടുത്തായി ഒരിക്കലും അടുക്കള വരാന്‍ പാടില്ല. ഇത് വീട്ടിലെ സഹോദരങ്ങളുടെ ബന്ധത്തെ ബാധിക്കും. വീട് ഇത്തരത്തിലാണെങ്കില്‍ ടാങ്കില്‍ ഒരു ക്രിസ്റ്റല്‍ നിക്ഷേപിക്കുന്നത് നെഗറ്റീവ് ഊര്‍ജ്ജത്തെ അകറ്റാന്‍ സഹായിക്കും.

English Summary- Store Room and Kitchen Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA