പാടില്ല, പ്രധാന വാതിലിനു നേരേ മരവും കണ്ണാടിയും

home vasthu
SHARE

വാസ്തുപ്രകാരമല്ല വീടുകളുടെ നിര്‍മാണത്തിൽ പാകപ്പിഴകളുണ്ടെങ്കിൽ താമസക്കാര്‍ക്ക് പല പ്രശ്നങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വാസ്തുശാസ്ത്രം പറയുന്നു. നിസ്സാരമായി കാണുന്ന ചില കാര്യങ്ങളാകാം മാനസിക – ശാരീരിക അസ്വസ്ഥതകൾക്കു കാരണമാകുന്നത്. 

വീടിന്റെ പ്രധാന വാതിലിനു മുന്നിലായി നില്‍ക്കുന്ന മരം വാസ്തുസംബന്ധമായി മോശപ്പെട്ട അവസ്ഥയുണ്ടാക്കുന്ന ഒന്നാണ്. ഒരിക്കലും പ്രധാന വാതിലിന് അഭിമുഖമായി മരമുണ്ടാവരുത്. ഇത് വീട്ടുകാര്‍ക്കു സമാധാനക്കേടുണ്ടാക്കും. വീടിന്റെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ ഒരിക്കലും കണ്ണാടി കാണാന്‍ പാടില്ല. പലരും വീടുകളില്‍ ഇത്തരത്തില്‍ കണ്ണാടി വയ്ക്കാറുണ്ട്. ഒരിക്കലും വീടുകളില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടി വയ്ക്കരുത്. വീടുകളില്‍ നല്ല വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കണം.  ഇരുണ്ട മുറികൾ കുടുംബത്തില്‍ നെഗറ്റീവ് ഊര്‍ജം നിറയാന്‍ കാരണമാകും.

English Summary: Home Vasthu, Main door

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA