പഠിക്കാൻ ഏകാഗ്രത വേണോ, സ്റ്റഡി ടേബിൾ കൃത്യസ്ഥലത്താവണം

Study_Table
SHARE

പഠിക്കാൻ ഏകാഗ്രത നൽകുന്നതിൽ പഠനമുറിയോളം തന്നെ പ്രധാനമാണത്രേ സ്റ്റഡി ടേബിളും. ചതുരം അല്ലെങ്കില്‍ ദീര്‍ഘചതുരം പോലുള്ള സാധാരണ ആകൃതിയിലുള്ളവയായിരിക്കണം ടേബിൾ. ശാന്തമായ സ്ഥലമാണ് പലരും പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ ടേബിളിന്റെ സ്ഥാനത്തെക്കുറിച്ച് പലരും ശ്രദ്ധിക്കാറില്ല. ഏകാഗ്രത കിട്ടാൻ സ്റ്റഡി ടേബിൾ കിഴക്കോ വടക്കോ അഭിമുഖീകരിച്ച് സ്ഥാപിക്കണമെന്ന് വാസ്തു വിദഗ്ധർ പറയുന്നു. 

ചുമരും സ്റ്റഡി ടേബിളും തമ്മില്‍ അല്‍പം അകലം പാലിക്കുന്നതാണ് അഭികാമ്യം. പഠിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കിഴക്ക്– വടക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ദിക്കുകളിൽ വേണം പഠിക്കുന്ന പുസ്തകങ്ങൾ വയ്ക്കാൻ. പുസ്തകം സൂക്ഷിക്കുന്ന ഷെൽഫ് മുറിയുടെ നടുവിൽ വയ്ക്കാതിരിക്കുന്നതാണ് നന്ന്. 

English Summary: Position Of Study Table

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA