വീട്ടിലെ തുളസിത്തറ: ശ്രദ്ധിക്കണം ഇവയെല്ലാം

thulasi-plant
SHARE

വാസ്തുദോഷങ്ങള്‍ കുറയ്ക്കാന്‍ വീട്ടിലൊരു തുളസിച്ചെടി നടുന്നത് നല്ലതാണെന്നാണ് വിശ്വാസം. തുളസിത്തറ പണിയും മുന്‍പ് അതിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കാന്‍ വാസ്തുവിദ്യാ വിദഗ്ധന്റെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്. തെറ്റായ സ്ഥാനത്തെ തുളസിത്തറ വീടിനു ദോഷമാണ്. തുളസിത്തറയൊരുക്കാനും പരിപാലിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

കിഴക്കുനിന്നുള്ള വാതിലിനു നേരേ നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത് വേണം തറ. വീടിന്റെ തറയുയരത്തിനേക്കാള്‍ താഴരുത്. വീട്ടിൽനിന്നു തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിവേണം പണിയാൻ. തുളസിത്തറയില്‍ നടാൻ കൃഷ്ണതുളസിയാണ് ഉത്തമം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജമുള്ളതിനാൽ അതു വീടിന്റെയുള്ളിലേക്ക് വരുംവിധമാണ് തുളസിത്തറ പണിയേണ്ടത്. തുളസിയുടെ ഇലകളും പൂക്കളുമെല്ലാം രാവിലെ മാത്രം നുള്ളിയെടുക്കുക. സൂര്യാസ്തമയ ശേഷം ഇവ നുള്ളിയെടുക്കരുത്.

English Summary: Home Vasthu, Position of Thulasithara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA