ADVERTISEMENT

ചില ആളുകളെ കണ്ടിട്ടില്ലേ , കോടികള്‍ മുടക്കി വീട് വച്ചവരാകും പക്ഷേ ഒരു ദിവസം പോലും ആ വീട്ടില്‍ അവര്‍ക്ക് സമാധാനത്തോടെ കഴിയാന്‍ ചിലപ്പോള്‍ കഴിയാതെ വരുന്നു. ഇവിടെയാണ്‌ നമ്മള്‍ വാസ്തുവില്‍ വിശ്വസിച്ചു പോകുന്നത്. നമ്മുടെ വീടോ ഭൂമിയോ എന്തുമാകട്ടെ വാസ്തുശാസ്ത്രപ്രകാരമല്ല അതെങ്കില്‍ ഫലം പ്രതിസന്ധികള്‍ ആണ്. ഭൂമി വാങ്ങുമ്പോള്‍ ഒരല്‍പം വാസ്തു നോക്കുന്നതില്‍ ഒട്ടും തെറ്റില്ല. ഇത് ഭാവിയില്‍ നിങ്ങളുടെ സ്വസ്ഥത പോകാതെ നിങ്ങളെ സഹായിക്കുകയാണ് ചെയ്യുക. എന്നാല്‍ എന്തൊക്കെയാണ് ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വീട്ടില്‍ അല്ലെങ്കില്‍ വീടു പണിയുന്ന ദിക്കില്‍ വാസ്തുദോഷം ഉണ്ടെങ്കിൽ ഇത്തരം അവസ്ഥ നിങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്. വാസ്തുദോഷം ഇല്ലാതെ ഭൂമി വാങ്ങാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. വീട് വച്ച് അതിന്റെ സന്തോഷത്തില്‍ കഴിയുമ്പോഴും എന്തൊക്കെയോ മനഃപ്രയാസങ്ങള്‍ നിങ്ങളെ സദാ അലട്ടുന്നുണ്ടോ ? വാസ്തുദോഷം തന്നെയാണ് ഇതിന് പിന്നില്‍ എന്ന് വിദഗ്ദര്‍ പറയുന്നു. മാത്രമല്ല എത്രയൊക്കെ ധനം കൈയ്യില്‍ വന്നാലും എല്ലാം ചിലവായി പോകുന്ന അവസ്ഥയും ഉണ്ടോ ? വരവിനേക്കാള്‍ ചെലവ് കൂടുന്നതും വാസ്തുവിലെ ദോഷം മൂലം തന്നെയാണ്.

537882156

അതുകൊണ്ട് സാമ്പത്തിക നഷ്ടത്തെ ഒരിക്കലും കുറച്ച് കാണരുത്. ഇത് ചില സൂചനകൾ ആയിരിക്കാം. അസ്ഥി, തകിട് എന്നിവ വീട് വയ്ക്കാന്‍ ഉദേശിച്ച സ്ഥലത്തോ , വാങ്ങിയിട്ട സ്ഥലത്തോ കണ്ടെത്തിയാല്‍ സൂക്ഷിക്കണം. ഒരുപക്ഷേ ഈ ഭൂമിയില്‍ നേരത്തെ ആളുകളെ മറവ് ചെയ്തതാകാം. ഇത് ഒരിക്കലും വീട് വയ്ക്കാന്‍ അനുയോജ്യമായ ഇടമല്ല എന്ന് വാസ്തു പറയുന്നു. ഇവിടെ വീട് വച്ചാല്‍ താമസക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അസ്ഥി കണ്ടെത്തിയ മണ്ണ് മാറ്റി പകരം അവിടെ പുതുമണ്ണ് നിറക്കാൻ ശ്രദ്ധിക്കുക. ഇത് ഒരു പരിധി വരെ നിങ്ങളുടെ വാസ്തു ദോഷത്തിന് പരിഹാരം കാണുന്നു. 

ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് വീടു പണിയുമ്പോഴും ഇത്തരത്തിൽ ചെയ്യണം. വീടുപണി കഴിഞ്ഞുള്ള വാസ്തു ദോഷത്തിന് പരിഹാരം കാണുന്നതിന് നവധാന്യങ്ങൾ പറമ്പിൽ കുഴിച്ചിടാവുന്നതാണ്. നവധാന്യങ്ങളാകട്ടെ നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ധാന്യങ്ങൾ മുളച്ചില്ലെങ്കിൽ നിങ്ങളുടെ സ്ഥലം വാസ്തു ദോഷമുള്ളതാണ് എന്ന് മനസ്സിലാക്കാം. അതിന് പരിഹാരത്തിനായി നല്ലൊരു വാസ്തു വിദഗ്ധനെ വിളിച്ച് വരുത്തി ദോഷഫലങ്ങൾ എന്തൊക്കെ ആണെന്ന് നോക്കണം. 

English Summary- Vasthu Dosham in Plot; Correction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com