ADVERTISEMENT

ഭാഗ്യം വരുന്നതും പോകുന്നതും ഓരോരുത്തരുടെയും ജീവിതത്തില്‍ ഓരോ തരത്തിലാണ്. ചിലരെ കണ്ടിട്ടില്ലേ, നമ്മള്‍ കൊതിക്കുന്ന പല സൗഭാഗ്യങ്ങളും നിമിഷനേരം കൊണ്ടാകും അവരെ തേടി വരിക. ഇതേപോലെ ദുരന്തങ്ങൾ സംഭവിക്കുന്നവരുമുണ്ട്. സമയദോഷം എന്നൊക്കെ നമ്മള്‍ ഇതിനെ വിളിക്കും.

 നമുക്ക് എന്തെങ്കിലും ഭാഗ്യം വന്നാല്‍ അല്ലെങ്കില്‍ വീടുവച്ചാൽ, നല്ലൊരു ജോലി ലഭിച്ചാല്‍, അത് മറ്റുള്ളവര്‍ നോക്കി കാണുന്നത് പല രീതിയില്‍ ആയിരിക്കും. ചില ആളുകള്‍ അതിനെ കുറിച്ച് നല്ലത് എന്തെങ്കിലും പറഞ്ഞാല്‍, ഒരുപക്ഷേ ആ ഭാഗ്യം നമുക്ക് ദോഷമായി മാറും എന്നാണ് വിശ്വാസം. നാട്ടില്‍പുറങ്ങളില്‍ ഇതിനെ 'കണ്ണ് വയ്ക്കുക ', 'കണ്ണേറ് കിട്ടുക ' എന്നൊക്കെ പറയാറുണ്ട്. പലര്‍ക്കും ഇതില്‍ വിശ്വാസം ഒന്നുമുണ്ടാകില്ല. എന്നാല്‍ ഈ അനുഭവം ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും.

നമ്മുടെ നാട്ടിൻപുറങ്ങളിൽ വലിയ വീടുകൾ പണി നടക്കുമ്പോൾ പലരും വലിയ വേലിയിൽ ചാക്കുകെട്ടി പുറത്തു നിന്നുള്ളവരുടെ കാഴ്ച മറയ്ക്കുന്നത് കണ്ടിട്ടില്ലേ? അതുപോലെ വീടിന്റെ മുകൾനിലയിൽ കോലം തൂക്കിയിടുന്നവരുമുണ്ട്.  'കണ്ണേറ്' ഒഴിവാക്കാനാണ് പലരുമിത് ചെയ്യുന്നത്.

camphor-house

നമ്മുടെ വീടുകളില്‍ സ്ഥിരസാന്നിധ്യമായ പച്ചകര്‍പ്പൂരം മാത്രം മതി ദൃഷ്ടിദോഷത്തില്‍ നിന്നും വീടിനെ കാക്കാന്‍ എന്നാണ് വിശ്വാസം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. അല്‍പ്പം പച്ചകര്‍പ്പൂരം, ഏലക്കപൊടി എന്നിവ സമം ചേര്‍ക്കുക. ഇവ രണ്ടും ചേര്‍ത്ത ജലം ഒരു ചെറിയ കിണ്ണത്തില്‍ പൂജാമുറിയില്‍ വച്ചാൽ ദൃഷ്ടിദോഷം ഭവനത്തെ ബാധിക്കുകയുമില്ല എന്നാണ് പറയപ്പെടുന്നത്. തീർന്നില്ല, ഇതില്‍ നിന്നും ഒരല്‍പം എടുത്തു ഒരു ചെറിയ കവറിലാക്കി കൈവശം വച്ചാല്‍ പോകുന്നിടത്ത് എല്ലാ കാര്യവും സാധ്യമാകും എന്നാണു വിശ്വാസം.

English Summary- Camphor for Drishti Dosham in House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com