ഭംഗി മാത്രമല്ല, ഈ ചെടികൾ വീട്ടിൽ ഐശ്വര്യം നിറയ്ക്കും!

plants-vasthu
SHARE

ചെടികള്‍ വീടിന് ഭംഗിയും പോസിറ്റീവ് ഊര്‍ജ്ജവും നല്‍കുന്നതാണ്. ഇന്‍ഡോര്‍ പ്ലാന്റ് ആയാലും ഔട്ട്‌ഡോര്‍ പ്ലാന്റ് ആയാലും ശരി വീട്ടില്‍ വയ്ക്കാന്‍ പറ്റിയതും പാടില്ലാത്തതുമായ ചെടികളുണ്ട്‌. ഫെങ്ഷുയി പ്രകാരം നമുക്ക് വീട്ടില്‍ വയ്ക്കാവുന്ന ചില ചെടികൾ ഉണ്ട്.  ഏതൊക്കെയാണ് ഈ ചെടികള്‍ എന്ന് നോക്കാം. 

തുളസി - രാമതുളസി, കൃഷ്ണ തുളസി എന്നിവയെല്ലാം വീട്ടിൽ വച്ച് പിടിപ്പിക്കുന്നത് ഭാഗ്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മാത്രമല്ല വീട്ടിലെ നെഗറ്റീവ് എനർജി പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ തുളസികൾ.

657528612
Hindu woman performing routine pooja to the basil plant in the morning according to south Indian tradition. Basil plant is considered auspicious in Hinduism.

മഞ്ഞ പൂക്കള്‍ -ജമന്തി, ചെണ്ടുമല്ലി പോലുള്ള ചെടികൾ വീട്ടില്‍ വച്ച് പിടിപ്പിക്കുന്നത് പോസിറ്റീവ് ഊര്‍ജ്ജവും ഐശ്വര്യവും കൊണ്ട് വരും. 

ചുവന്ന തെച്ചി - പോസിറ്റീവ് എനര്‍ജിയും ഐശ്വര്യവും ആകർഷിക്കുന്ന ചെടിയാണ് ചുവന്ന തെച്ചി. ചുവന്ന തെച്ചി മുൻവാതിലിൽ വച്ച് പിടിപ്പിക്കുന്നത് ഐശ്വര്യത്തിന് കാരണമാകുന്നു എന്നാണ് വിശ്വാസം.

plants-in-vasthu

മഞ്ഞള്‍ ചെടി - ഔഷധസസ്യമായ മഞ്ഞള്‍ ചെടി ഐശ്വര്യവും കൊണ്ട് വരും എന്നാണു വിശ്വാസം. 

ഓര്‍ക്കിഡ് - ഓർക്കിഡ് വീട്ടിൽ മുൻവശത്ത് വച്ച് പിടിപ്പിക്കാവുന്ന ചെടിയാണ്. സാമ്പത്തികപ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഓര്‍ക്കിഡ് വീടുകളില്‍ നട്ടാൽ മതിയെന്ന് വിശ്വസിക്കപ്പെടുന്നു.

English Summary- Plants for prosperity Vasthu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ